EDUCATION

അസാപ് എൻറോൽഡ് ഏജന്റ് ഓൺലൈൻ കോഴ്സിന് അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ‘
 ‘എൻറോൾഡ് ഏജൻ്റ്’ എന്ന കോഴ്സിൻ്റ പുതിയ ഓൺലൈൻ ബാച്ചിലേയ്ക്ക് ഇപ്പോൾ  അപേക്ഷിക്കാം. 
കൊമേഴ്സ്, ബിബിഎ, എംബിഎ ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്. 
നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യു.എസ് ഫെഡറൽ ഏജൻസിയായ ഐആർഎസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാൻ പദവിയുള്ള ഒരു പ്രൊഫഷണലാണ് എൻറോൾഡ് ഏജൻ്റ് (ഇ.എ). 
നാലുമാസ പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികളെ അമേരിക്കൻ ഇൻ്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെൻ്റ് പരീക്ഷ എഴുതാൻ  പ്രാപ്തരാക്കും. 
കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ്  നേടുന്ന വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും.
പ്രാഥമിക പരീക്ഷയിലൂടെയാവും കോഴ്സിലേക്കുള്ള പ്രവേശനം.                       
പ്ലേസ്മെൻ്റ് അസിസ്റ്റൻസും   ബാങ്കിൽ നിന്നും സ്കിൽ ലോൺ സൗകര്യവും  ലഭ്യമാണ്. 
കൂടുതൽ വിവരങ്ങൾക്ക്
9995288833
 https://asapkerala.gov.in/course/enrolled-agent-2/  
രജിസ്ട്രേഷൻ ലിങ്ക്
https://forms.gle/HKChWAWY43BxyQps6

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉