ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം!
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേരളത്തിലെ ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ നിങ്ങൾക്കും അവസരം
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ ഒഴിവുകൾ ഉണ്ട്. വിവിധ വിഷയങ്ങളിൽ പിജിടി, ടിജിടി, പിആർടി തസ്തികകളിലേക്കാണ് നിയമനം.
പ്രധാന വിവരങ്ങൾ
* അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25
* അപേക്ഷിക്കുന്ന വിധം: ഓൺലൈനായി
* വെബ്സൈറ്റ്:
www.awesindia.com
* പരീക്ഷ:
നവംബർ 23, 24 തീയതികളിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ
* യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/പിജി, ബിഎഡ്. നിയമനം ലഭിക്കുമ്പോൾ സി–ടെറ്റ്/ടെറ്റ് യോഗ്യത വേണം.
* പ്രായം:
തുടക്കക്കാർ 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ
തസ്തികകൾ
പിജിടി:
അക്കൗണ്ടൻസി, ബയോളജി, ബയോടെക്നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് കോർ, ഫൈൻ ആർട്സ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, മാത്സ്, ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി
കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, ഫിസിക്കൽ എജ്യുക്കേഷൻ, സാൻസ്ക്രിട്, സോഷ്യൽ സ്റ്റഡീസ്, സയൻസ്
ടിജിടി:
കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, ഫിസിക്കൽ എജ്യുക്കേഷൻ, സാൻസ്ക്രിട്, സോഷ്യൽ സ്റ്റഡീസ്, സയൻസ്
പിആർടി:
ഫിസിക്കൽ എജ്യുക്കേഷൻ, വിത്തൗട്ട് ഫിസിക്കൽ എജ്യുക്കേഷൻ
തിരഞ്ഞെടുപ്പ് പ്രക്രിയ
* ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്
* ഇന്റർവ്യൂ
* ടീച്ചിങ് അഭിരുചി പരിശോധന
* കംപ്യൂട്ടർ പ്രൊഫിഷ്യൻസി പരിശോധന
വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.awesindia.com
