ഇഗ്നോ ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഹൈക്കോടതി വിധി!
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഹൈക്കോടതി. UGC അംഗീകൃത കേന്ദ്ര സർവ്വകലാശാലയായതിനാൽ IGNOU ബിരുദങ്ങൾക്ക് തുല്യത നിർബന്ധിക്കരുത്.
ഇഗ്നോ ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ഹൈക്കോടതി
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) നിന്നുള്ള ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് (Equivalency Certificate) ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യു.ജി.സി. (University Grants Commission) അംഗീകൃത കേന്ദ്ര സർവകലാശാലയാണ് ഇഗ്നോ എന്നതിനാൽ, അത്തരം ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധിക്കരുതെന്ന് ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടു.
ഹൈക്കോടതി വിധിയിലേക്ക് നയിച്ച കേസ്
പരീക്ഷയിൽ വിജയിച്ചിട്ടും തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ ‘സെറ്റ്’ (State Eligibility Test – SET) സർട്ടിഫിക്കറ്റ് നൽകാത്ത എൽ.ബി.എസ്. സെൻ്ററിൻ്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരന് സെറ്റ് സർട്ടിഫിക്കറ്റ് ഉടൻ നൽകാനും കോടതി നിർദ്ദേശം നൽകി.
ഹരിശങ്കർ ഇഗ്നോയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു. 2021-ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർ സെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു. എന്നാൽ, ഇഗ്നോയുടെ പി.ജി. സർട്ടിഫിക്കറ്റിന് സംസ്ഥാന സർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നായിരുന്നു സെറ്റ് സർട്ടിഫിക്കറ്റ് നൽകാത്തതിന് കാരണമായി എൽ.ബി.എസ്. സെൻ്റർ അറിയിച്ചത്. ഇതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിധി, ഇഗ്നോ ബിരുദധാരികൾക്ക് വിവിധ സർക്കാർ, അർദ്ധസർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും തുല്യതാ സർട്ടിഫിക്കറ്റിൻ്റെ പേരിൽ നേരിടേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകുന്നതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam