ALL INDIA JOBCAREERDEFENCE

ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു (01/2027) റിക്രൂട്ട്മെന്റ്; പ്ലസ് ടു/ ഡിപ്ലോമക്കാർക്ക് അവസരം; ഫെബ്രുവരി 1 വരെ അപേക്ഷിക്കാം

ഇന്ത്യൻ വ്യോമസേനയിൽ (Indian Air Force) അഗ്നിവീർ വായു (Agniveer Vayu Intake 01/2027) ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറക്കി. പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് (ആൺ/പെൺ) അപേക്ഷിക്കാം.

പ്രധാന തീയതികൾ

  • അപേക്ഷ തുടങ്ങുന്നത്: 2026 ജനുവരി 12.

  • അവസാന തീയതി: 2026 ഫെബ്രുവരി 01.

  • ഓൺലൈൻ പരീക്ഷ: 2026 മാർച്ച് 30, 31 തീയതികളിൽ.

യോഗ്യത

  1. സയൻസ് വിഭാഗം: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ് ടു (50% മാർക്ക്) അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവയിൽ 3 വർഷത്തെ ഡിപ്ലോമ (50% മാർക്ക്).

  2. സയൻസ് ഇതര വിഭാഗം: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് വിഷയത്തിന് 50% മാർക്ക് നിർബന്ധമാണ്.

പ്രായപരിധി

2006 ജനുവരി 01-നും 2009 ജൂലൈ 01-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ശമ്പളവും ആനുകൂല്യങ്ങളും

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹30,000 മുതൽ ₹40,000 വരെ ശമ്പളം ലഭിക്കും. 4 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോൾ ‘സേവാ നിധി’ പാക്കേജ് ആയി ഏകദേശം 10.04 ലക്ഷം രൂപ (പലിശ പുറമെ) ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

ഘട്ടം 1: ഓൺലൈൻ പരീക്ഷ.
ഘട്ടം 2: ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (1.6 കി.മീ ഓട്ടം, പുഷ്-അപ്പ്, സിറ്റ്-അപ്പ് തുടങ്ങിയവ).
ഘട്ടം 3: മെഡിക്കൽ പരിശോധന.

അപേക്ഷിക്കേണ്ട വിധം

ഇന്ത്യൻ എയർഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

  • അപേക്ഷാ ഫീസ്: ₹550 + GST.

Notification Click Here
Apply Online Click Here
Website Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉