ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾ, കീഴടങ്ങാത്ത മനസ്സുകൾ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
അമ്മ പാചകം ചെയ്യുകയാണ്. കറിവയ്ക്കാനുള്ള ബീൻസ് കുറച്ചു കേടായിപ്പോയി. നല്ലതുമാത്രം എടുത്തു പാകം ചെയ്ത് കേടുവന്നതെല്ലാം ദൂരെയെറിഞ്ഞു. രുചികരമായ കറിയുണ്ടാക്കി എല്ലാവരും കഴിച്ചു.
ഈ കഥ നമ്മുക്ക് ഒരു വലിയ പാഠം നൽകുന്നു. ജീവിതത്തിൽ പലപ്പോഴും നമ്മൾ ചിലരെ എഴുതിത്തള്ളാറുണ്ട്, ചിലരെ അവഗണിക്കാറുണ്ട്. എന്നാൽ ഇങ്ങനെ അവഗണിക്കപ്പെടുന്നവരിൽ പലരും പിന്നീട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. എപ്പോഴും പ്രോത്സാഹനവും അംഗീകാരവും കിട്ടുന്നവരുടെ നല്ല സമയങ്ങൾ ചിലപ്പോൾ താൽക്കാലികം മാത്രമായിരിക്കാം. എന്നാൽ ഉപേക്ഷിക്കപ്പെടുന്നവരുടെ മുന്നിൽ രണ്ട് വഴികളുണ്ട് – ഒന്നുകിൽ അവിടെ അവസാനിക്കുക, അല്ലെങ്കിൽ ശക്തമായി തിരിച്ചുവരിക.
ചിലപ്പോൾ നമ്മുക്ക് പ്രതികരിക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാവാം. അങ്ങനെയുള്ള സമയങ്ങളിൽ ക്ഷമയോടെ കാത്തിരിക്കുക. വെയിലും മഴയുമേറ്റ്, വളവും വെള്ളവും സ്വീകരിച്ച് ഒരു പുതിയ ശക്തിയായി ഉയർത്തെഴുന്നേൽക്കുക. കാരണം, ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾക്ക് പോലും ഒരുപാട് കഥകൾ പറയാനുണ്ടാകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

.jpg)