EDUCATIONSCHOLARSHIP

ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് 10,000 രൂപ സ്കോളർഷിപ്പ്; ഫീസ് റീ-ഇംബേഴ്സ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ (Private ITI) പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഫീസ് റീ-ഇംബേഴ്സ്മെന്റ് സ്കീമിലേക്ക് (Fee Reimbursement Scheme) അപേക്ഷ ക്ഷണിച്ചു.

ഒന്ന്, രണ്ട് വർഷ കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് അവസരം. പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

യോഗ്യതാ മാനദണ്ഡങ്ങൾ

മതവിഭാഗം: മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗവും), സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

താമസക്കാര്: കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായിരിക്കണം.

വരുമാന പരിധി: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ (APL) വിഭാഗത്തെയും പരിഗണിക്കും.

മറ്റ് നിബന്ധനകൾ: അപേക്ഷകർക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് രീതി

കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായാണ് തിരഞ്ഞെടുപ്പ്. 10% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട് (പെൺകുട്ടികൾ കുറവാണെങ്കിൽ ആൺകുട്ടികളെയും പരിഗണിക്കും). രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അവസാന തീയതി: 2025 ജനുവരി 9.

കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉