ഒന്നാംവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സംസ്ഥാനത്തെ കോളജുകളിലെ അധ്യയനം ഘട്ടംഘട്ടമായി പൂർണതോതിലാക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
ഇതുപ്രകാരം ഒന്നാംവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനാണ് നിർദേശം.
ഫെബ്രുവരി 27 വരെ ക്ലാസ് നടത്തണം. രണ്ടാം വർഷ ക്ലാസുകൾ മാർച്ച് ഒന്നു മുതൽ 16വരെയും മൂന്നാം വർഷ ബിരുദ ക്ലാസുകൾ മാർച്ച് 17 മുതൽ 30 വരെയുമായിരിക്കും. എല്ലാ പി.ജി ക്ലാസുകളും റെഗുലർ ആയി നടത്തണം.
ബിരുദതലത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചുകൾക്ക് ഈ ദിവസങ്ങളിൽ ഓൺലൈൻ
ക്ലാസുകൾ സംഘടിപ്പിക്കണം.

