GOOD DAY

ഒരു പെൻസിലിന്റെ വില! ഒരു ജീവിത മാറ്റം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ഒരു ഭിക്ഷക്കാരന്  പാത്രം നിറയെ പെന്സിലുകളുമായി റയില്വേസ്റ്റേഷനില് ഇരിയ്ക്കുന്നുണ്ടായിരുന്നു…..  അപ്പോഴാണ് അതുവഴി ഒരു ബിസിനസ്സുകാരന് കടന്നുപോയത്…. അയാള് നൂറുരൂപ ഭിക്ഷക്കാരന്റെ പാത്രത്തിലേയ്ക്ക് ഇട്ട് കടന്നുപോയി…..

   കുറച്ച് നടന്നതിന് ശേഷം, അയാള് തിരികേ വന്ന് ഭിക്ഷക്കാരന്റെ കയ്യിലുളള പെന്സിലുകളില് നിന്നും കുറച്ചെടുത്തിട്ട് പറഞ്ഞു: 

“ഇതിന്റെ വില ഞാന് തന്ന പൈസയ്ക്ക് പകരമായെന്ന് കരുതുന്നു. ഏതായാലും ഞാനും നിങ്ങളും ഓരോ തരത്തില് ബിസിനസ്സ്കാരാണല്ലോ…..”

ഇതും പറഞ്ഞ് അയാള് ട്രെയിനില് കയറിപ്പോയി.  കുറച്ച് മാസങ്ങള്ക്ക് ശേഷം ആ യുവ ബിസിനസ്സുകാരന് ഒരു ബിസിനസ്സ് പാര്ട്ടിയില് പങ്കെടുക്കാനെത്തി…. കോട്ടും ടൈയും ധരിച്ച് സുമുഖനായി അന്നത്തെ ആ ഭിക്ഷക്കാരനും ആ പരിപാടിയില് പങ്കെടുക്കാനെത്തിയിട്ടുണ്ട്….

യുവ ബിസിനസ്സുകാരനെ തിരിച്ചറിഞ്ഞ അയാള് അടുത്തേയ്ക്ക് വന്നു…. എന്നിട്ട് പറഞ്ഞു:

“നിങ്ങള് ഒരുപക്ഷേ എന്നെ ഓര്ക്കുന്നുണ്ടാവില്ല.  എന്നാല്, നിങ്ങളെ എനിയ്ക്കറിയാം….”

ഇത് പറഞ്ഞ് അയാള് റെയില്വേസ്റ്റേഷനിലെ കഥ പറഞ്ഞു. എന്നിട്ട് അയാള് ബാക്കി കഥ തുടര്ന്നു….

“ആ സംഭവം എന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. ഭിക്ഷ തരുന്നതിന് പകരം നിങ്ങള് പെന്സിലിന്റെ വില പറഞ്ഞു.  ഞാനും നിങ്ങളും ഓരോ തരത്തില് ബിസിനസ്സുകാരാണെന്ന് പറഞ്ഞു. എനിയ്ക്ക് സങ്കല്പ്പിയ്ക്കാനപോലും പറ്റാത്ത ഒരു വാചകമായിരുന്നു അത്…. ബിസിനസ്സുകാരനെന്ന് ആദ്യമായാണ് ഒരാള് എന്റെ മുഖത്ത് നോക്കി പറഞ്ഞത്. അതെന്റെ ആത്മവിശ്വാസത്തെ ഉണര്ത്തി. ഭിക്ഷാടനം ഉപേക്ഷിച്ച് അല്പം പരിശ്രമത്തിനൊടുവില് ഞാന് ഒരു ബിസിനസ്സ് തുടങ്ങി. ഇന്നിപ്പോള് നിങ്ങള്ക്കൊപ്പം ഈ പരിപാടിയില് എത്തിനില്ക്കുന്നു.  എന്റെ മാന്യത തിരിച്ചു തന്നെതിന് നന്ദി…”

മറ്റുളളവരുടെ ആത്മാഭിമാനം തൊട്ടുണര്ത്താനായാല് നമുക്ക് മനുഷ്യരില് അത്ഭുതങ്ങല് സൃഷ്ടിയ്ക്കാന് കഴിയും…. നമുക്ക് മറ്റൊരാള്ക്ക് നല്കാന് കഴിയുന്ന ഏറ്റവും നല്ല സമ്മാനം അയാളില് പ്രചോദനവും പ്രേരകശക്തിയുമായിതീരുക എന്നതാണ്…..

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉