കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണത്തിന് അവസരം; പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ജനറൽ വിഭാഗത്തിന് 830 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 310 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ ഫീസ് അടച്ച ശേഷം വെബ്സൈറ്റിൽ നിന്നും അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രിന്റൗട്ട് ലഭിച്ചാൽ മാത്രമേ അപേക്ഷ പൂർണമാവുകയുള്ളു. ശ്രദ്ധിക്കുക, അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയുടെ പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല.
പ്രവേശന പരീക്ഷ, പി.എച്ച്.ഡി. റെഗുലേഷൻസ്, ഭേദഗതികൾ, ഒഴിവുകൾ തുടങ്ങിയ വിശദ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വെബ്സൈറ്റിൽ നിന്ന് ഒഴിവുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുമായി താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക: https://admission.uoc.ac.in/admission?pages=PhD
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

