CAREER

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 400 ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) സ്വിഫ്റ്റിൽ 400 ഡ്രൈവർ-കണ്ടക്ടർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് ജൂൺ 30-ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത:
പത്താം ക്ലാസ് പാസായിരിക്കണം.
ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാതെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം.
മലയാളം, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും അറിയണം.

ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

പ്രായം: 24-55 വയസ്സ്.

പ്രതിഫലം:
എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ.
അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസ്.
കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.
KSRTC ജീവനക്കാർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം:
www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: ജൂൺ 30, ൨൦൨൪

കൂടുതൽ വിവരങ്ങൾക്ക്:
KSRTC വെബ്സൈറ്റ് സന്ദർശിക്കുക: https://www.keralartc.com/
ഫോൺ : 0471-2407000 
KSRTC-യിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉