കെ-ടെറ്റ് പരീക്ഷാതീയതി പുനഃക്രമീകരിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഡിസംബര് 28നും 29നും നടത്താനിരുന്ന കെടെറ്റ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചു.
ഹാള്ടിക്കറ്റ് ജനുവരി ഒന്നുമുതല് പരീക്ഷാഭവന് വെബ് സൈറ്റില്നിന്ന് ഡൗണ് ലോഡ് ചെയ്യാം.
കാറ്റഗറി ഒന്ന് ജനുവരി ഒന്പതിന് രാവിലെ പത്തുമുതല് 12.30 വരെയും കാറ്റഗറി രണ്ട് ഉച്ചയ്ക്ക് രണ്ടുമുതല് വൈകീട്ട് 4.30 വരെയും നടക്കും.
കാറ്റഗറി മൂന്ന് പത്തിന് രാവിലെ 11 മുതല് ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി നാല് ഉച്ചയ്ക്ക് 2.30 മുതല് വൈകീട്ട് അഞ്ചുവരെയും നടക്കും.
കൂടുതല് വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക.
