കേന്ദ്ര പ്രതിരോധ വകുപ്പിൽ 1.12 ലക്ഷം വരെ ശമ്പളം; സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ഒഴിവുകൾ; പത്താം ക്ലാസ്സ്/ ഐ.ടി.ഐ/ ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) വമ്പൻ തൊഴിലവസരം. സെന്റർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെന്റ് (CEPTAM) വഴി 764 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ബി (STA-B), ടെക്നീഷ്യൻ എ (Tech-A) എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 1 January 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളും യോഗ്യതയും
1. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (STA-B): 561 ഒഴിവുകൾ
-
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.എസ്സി (B.Sc) അല്ലെങ്കിൽ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.
-
ശമ്പളം: ലെവൽ 6 (₹35,400 – ₹1,12,400).
2. ടെക്നീഷ്യൻ-എ (Tech-A): 203 ഒഴിവുകൾ
-
യോഗ്യത: പത്താം ക്ലാസ്സ് ജയം + ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ്.
-
ശമ്പളം: ലെവൽ 2 (₹19,900 – ₹63,200).
⚠️ പ്രത്യേകം ശ്രദ്ധിക്കുക: ഈ തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ (M.Sc, B.Tech, B.E, Ph.D) പരിഗണിക്കുന്നതല്ല. നിർദ്ദിഷ്ട യോഗ്യത ഉള്ളവർ മാത്രം അപേക്ഷിക്കുക.
പ്രായപരിധി
18 വയസ്സിനും 28 വയസ്സിനും ഇടയിൽ (2026 ജനുവരി 1 അടിസ്ഥാനമാക്കി). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്
സ്ത്രീകൾ, SC/ST, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് 500 രൂപ (ഇത് പരീക്ഷ എഴുതിയാൽ തിരികെ ലഭിക്കും). മറ്റുള്ളവർക്ക് 750 രൂപ (ഇതിൽ 500 രൂപ പരീക്ഷ എഴുതിയാൽ തിരികെ ലഭിക്കും).
അപേക്ഷിക്കേണ്ട വിധം
www.drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.