കേരള ഹൈക്കോടതിയിൽ ഹെൽപ്പർ ഒഴിവ്; പത്താം ക്ലാസ്സും ITIയും ഉള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം 52,600 രൂപ വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേരള ഹൈക്കോടതിയിൽ (Kerala High Court) ‘ഹെൽപ്പർ’ (Helper) തസ്തികയിലുള്ള ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിലവിൽ ഒരു ഒഴിവാണുള്ളതെങ്കിലും, തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വർഷവും പരമാവധി രണ്ട് വർഷം വരെയും കാലാവധിയുണ്ടാകും.
വിജ്ഞാപന നമ്പർ: HCKI./6676/2025-REC3-HC KERALA
ശമ്പളവും യോഗ്യതയും
-
ശമ്പളം: ₹23,700 – ₹52,600 (പ്രതിമാസം).
-
വിദ്യാഭ്യാസ യോഗ്യത:
-
എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യം.
-
ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
-
അഭിലഷണീയം: പ്ലംബിംഗ്, പെറ്റി മേസൺറി വർക്കുകളിലുള്ള അറിവ്.
-
പ്രായപരിധി
02/01/1989-നും 01/01/2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (ജനറൽ വിഭാഗം). എസ്സി/എസ്ടി (SC/ST), ഒബിസി (OBC) വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
അപേക്ഷാ ഫീസ്
-
ജനറൽ/OBC: ₹500/-
-
SC/ST/തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ: ഫീസില്ല.
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
-
എഴുത്തുപരീക്ഷ: 100 മാർക്ക് (ഇലക്ട്രിക്കൽ ട്രേഡ് – 80 മാർക്ക്, ജനറൽ നോളജ് – 20 മാർക്ക്). പരീക്ഷാ കേന്ദ്രം: എറണാകുളം.
-
അഭിമുഖം: 10 മാർക്ക്.
അപേക്ഷിക്കേണ്ട വിധം
www.hckerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: 2026 ജനുവരി 17.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
