ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രതിമാസം 20,000 രൂപ; ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ”ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്” (Chief Minister’s Research Fellowship for Minorities) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
2025-26 അദ്ധ്യയന വർഷത്തിൽ യു.ജി.സി അംഗീകൃത സർവകലാശാലകളിൽ റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്നവർക്കാണ് അവസരം.
ഫെലോഷിപ്പ് തുക
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി ലഭിക്കും.
അർഹതാ മാനദണ്ഡങ്ങൾ
-
മതവിഭാഗം: മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി.
-
യോഗ്യത: മറ്റ് സർക്കാർ/സർവകലാശാല ഫെലോഷിപ്പുകൾ ലഭിക്കാത്ത റെഗുലർ ഗവേഷണ വിദ്യാർത്ഥികൾ ആയിരിക്കണം. വിജ്ഞാപന വർഷം രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം.
-
പ്രായപരിധി: 40 വയസ്സ് കവിയാൻ പാടില്ല.
-
വരുമാനം: ബി.പി.എൽ (BPL) വിഭാഗത്തിന് മുൻഗണന. അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ (APL) വിഭാഗത്തെയും പരിഗണിക്കും.
30% ഫെലോഷിപ്പ് പെൺകുട്ടികൾക്കും 5% ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷാ ഫോമും വിജ്ഞാപനവും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം.
വിലാസം:
ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്,
നാലാം നില, വികാസ് ഭവൻ,
തിരുവനന്തപുരം – 33.
അവസാന തീയതി: 2025 ജനുവരി 15.
കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

.jpg)