ഗൂഗിൾ ലാബിൽ ഗവേഷണം നടത്താൻ സുവർണ്ണാവസരം; ഡിഗ്രി, പിജി, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് റിസർച്ചർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സാങ്കേതിക ലോകത്തെ അതികായന്മാരായ ഗൂഗിളിന്റെ (Google) ഗവേഷണ വിഭാഗത്തിൽ പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. ‘ഗൂഗിൾ സ്റ്റുഡന്റ് റിസർച്ചർ പ്രോഗ്രാം 2026’ (Google Student Researcher Program 2026)-ലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
ലോകപ്രശസ്തരായ ശാസ്ത്രജ്ഞർക്കൊപ്പം നിർമ്മിത ബുദ്ധി (AI), മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഗവേഷണം നടത്താനുള്ള അവസരമാണിത്. അക്കാദമിക് പഠനത്തോടൊപ്പം തന്നെ ചെയ്യാവുന്ന രീതിയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
നിലവിൽ ബിരുദം (Bachelor’s), ബിരുദാനന്തര ബിരുദം (Master’s), അല്ലെങ്കിൽ പിഎച്ച്ഡി (PhD) ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യതയുള്ള വിഷയങ്ങൾ:
കമ്പ്യൂട്ടർ സയൻസ്, ലിംഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, നാച്ചുറൽ സയൻസസ് തുടങ്ങിയ വിഷയങ്ങളിൽ പഠിക്കുന്നവർക്കാണ് അവസരം.
സാങ്കേതിക നൈപുണ്യം:
Artificial Intelligence (NLP, Computer Vision, ML/DL), Human-Computer Interaction, Data Science തുടങ്ങിയ മേഖലകളിൽ അറിവും C++, Java, Python തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.
മുൻഗണന (Preferred Qualifications)
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) മേഖലയിൽ ഫുൾ ടൈം കോഴ്സിന് പഠിക്കുന്നവരും, ഗവേഷണ പരിചയമോ പ്രസിദ്ധീകരണങ്ങളോ (Research Papers) ഉള്ളവരുമായ വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ഗൂഗിൾ കരിയേഴ്സ് വെബ്സൈറ്റ് (google.com/about/careers) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. റെസ്യൂമെ (CV), നിലവിലെ മാർക്ക് ലിസ്റ്റ് (Transcript) എന്നിവ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
അവസാന തീയതി: 2026 ഫെബ്രുവരി 26.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
