നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ എംഎസ് സി : അപേക്ഷ 28 വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ദേശീയ ആയുർവ്വേദ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് വിഷയത്തിൽ എംഎസ്സി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ മാസം 28 വരെയാണ് അവസരം. ആയുഷ്
മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയാണ് എൻഐഎ.
എംഎസ്സി ആയുർവേദിക് ഡയറ്റ് & ന്യൂട്രിഷൻ, ആയുർവേദിക് മാനുസ്ക്രിപ്റ്റോളജി, ആയുർ–യോഗ പ്രിവന്റീവ് കാർഡിയോളജി, മർമ ചികിത്സയും സ്പോർട്സ് മെഡിസിനും, ആയുർവേദിക് കോസ്മറ്റോളജി, വൃക്ഷായുർവേദം (ഔഷധസസ്യങ്ങൾ സംബന്ധിച്ച പഠനം) എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാനാവുക.
കൂടുതൽ വിവരങ്ങൾക്ക് www.nia.nic.in എന്ന വെബ്സെെറ്റ് സന്ദർശിക്കുക.

