പത്താംതരം, ഹയര്സെക്കൻഡറി തുല്യതാ കോഴ്സ് ഇപ്പോൾ പ്രവേശനം നേടാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന സാക്ഷരത മിഷന് അഥോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്സിന്റെ15ാം ബാച്ചിലേക്കും ഹയര്സെക്കൻഡറി തുല്യത കോഴ്സിന്റെ ആറാം ബാച്ചിലേക്കും ജനുവരി ഒന്നു മുതല് പ്രവേശനം ആരംഭിക്കും.
2021 ജനുവരി ഒന്നിനു 17 വയസ് പൂര്ത്തിയായ ഔപചാരിക ഏഴാംതരമോ, ഏഴാംതരം തുല്യതയോ വിജയിച്ചവർക്ക് പത്താംതരം തുല്യത കോഴ്സിലേക്കും ഔപചാരിക പത്താംതരമോ, പത്താംതരം തുല്യതയോ വിജയിച്ച ജനുവരി ഒന്നിന് 22 വയസ് പൂര്ത്തിയായവർക്ക് ഹയര്സെക്കൻഡറി തുല്യത കോഴ്സിലേക്കും പ്രവേശനം നേടാം.
പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലായിരിക്കും സമ്പര്ക്ക പഠന ക്ലാസുകള് നടത്തുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഓണ്ലൈന് രജിസ്ട്രേഷന് ഫെബ്രുവരി 28വരെ ഫൈനില്ലാതെ നടത്താം. ഓണ്ലൈന് രജിസ്ട്രേഷനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് പ്രവര്ത്തിക്കുന്ന വിദ്യാകേന്ദ്രം പ്രേരക്മാരെ സമീപിക്കാം.
