പത്താം ക്ലാസ്, പ്ലസ്ടു സാക്ഷരത തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയര് സെക്കന്ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പാസായതും 17 വയസ് പൂര്ത്തിയായതുമായ വ്യക്തികള്ക്ക് പത്താം ക്ലാസ് തുല്യതാ കോഴ്സിലേക്കും പത്താം ക്ലാസ് പാസായതും 22 വയസ് പൂര്ത്തിയായതുമായ വ്യക്തികള്ക്ക് ഒന്നാം വര്ഷ ഹയര് സെക്കന്ഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം.
ഓണ്ലൈനായാണ് അപേക്ഷ സമര്പ്പിക്കേണ്ടത്.
വിശദ വിവരത്തിന് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളില് പ്രവര്ത്തിക്കുന്ന തുടര്വിദ്യാകേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് ഡോ. വി.വി. മാത്യു അറിയിച്ചു

