CAREER

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക്, നേടിയെടുക്കാം ഒരു കേന്ദ്ര സർക്കാർ ജോലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ MTS തസ്തികയിൽ വിജ്ഞാപനം വന്നു.: അപേക്ഷ ജൂലൈ 21 വരെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

കേന്ദ്ര സർവീസിൽ പത്താം ക്ലാസ് യോഗ്യത അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) നടത്തുന്ന  MTS തസ്തിക പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 1,500+ തിലധികം ഒഴിവുകൾ.

◾️യോഗ്യത: പത്താം ക്ലാസ്സ് കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

◾️തുടക്കത്തിൽ തന്നെ ₹20,000 മുതൽ ₹81,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.

▪️ടൈപ്പിംഗ് / സ്കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. 

താത്പര്യമുള്ളവർ https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. 

🛑 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 21.

▪️അപേക്ഷാ ഫീ 100 രൂപ 
സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.

▪️ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
  • കോഴിക്കോട് (9206)
  • തൃശൂർ (9212)
  • എറണാകുളം (9213)
  • കോട്ടയം (9205)
  • കൊല്ലം (9210)
  • തിരുവനന്തപുരം (9211)
🔺 ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം.

♦️ പരീക്ഷ:
 ഓൺലൈനിൽ രണ്ടു ഘട്ടം. ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് & റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഉത്തരം തെറ്റെങ്കിൽ അര മാർക്ക് കുറയ്ക്കും. 

▪️ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്. രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. 

കൂടുതൽ വിവരങ്ങൾക്ക്: 
കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജ്യന്റെ വിലാസം: 
Regional Director (KKR), Staff Selection Commission, 1st Floor, ‘E’ Wing, Kendriya Sadan, Koramangala, Bengaluru, Karnataka – 560034 , 


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉