പ്രതിഭ സ്കോളർഷിപ്പ് 2024-25: പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleകേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വലിയ സഹായമാകുന്ന പ്രതിഭ സ്കോളർഷിപ്പ് 2024-25-ന്റെ ആദ്യ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിൽ ഇടം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ! എന്നാൽ, സ്കോളർഷിപ്പ് തുക ലഭിക്കുന്നതിനും മറ്റ് അലോട്ട്മെന്റുകളുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതുണ്ട്.
◼️ പ്രൊവിഷണൽ ലിസ്റ്റ് പരിശോധിക്കാം
പ്രതിഭ സ്കോളർഷിപ്പിന്റെ പ്രൊവിഷണൽ ലിസ്റ്റ് താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്:
▪️ ഫസ്റ്റ് പ്രൊവിഷണൽ സെലക്ഷൻ ലിസ്റ്റ്: Click Here
◼️ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ലിസ്റ്റിൽ പരാമർശിച്ചിട്ടുള്ള രേഖകളുടെ സോഫ്റ്റ് കോപ്പികളും ഹാർഡ് കോപ്പികളും 2025 ജൂലൈ 31-ന് മുൻപായി അവിടെ സൂചിപ്പിച്ചിട്ടുള്ള വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
◼️ മറ്റ് സ്കോളർഷിപ്പുകളുമായുള്ള ബന്ധം: പ്രധാന നിർദ്ദേശങ്ങൾ
പ്രതിഭ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മറ്റ് സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്:
▪️ മറ്റ് സ്കോളർഷിപ്പുകൾ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക: പ്രതിഭ സ്കോളർഷിപ്പ് തുക അനുവദിക്കുന്നതിന് മുൻപ് നിങ്ങൾ മറ്റ് സ്കോളർഷിപ്പുകളൊന്നും സ്വീകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
▪️ ഇൻസ്പയർ സ്കോളർഷിപ്പ്: പ്രതിഭ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട പലർക്കും ഇൻസ്പയർ SHE സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ടാകാം. ഇൻസ്പയർ സ്കോളർഷിപ്പ് ലഭിച്ചവർക്ക് പ്രതിഭ സ്കോളർഷിപ്പ് റദ്ദാക്കാവുന്നതാണ്.
▪️ ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്: ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിനേക്കാൾ കൂടുതൽ പ്രയോജനകരമാണ് പ്രതിഭ സ്കോളർഷിപ്പ്. കാരണം, പ്രതിഭ സ്കോളർഷിപ്പ് തുക കേരളത്തിന് പുറത്ത് പി.ജി. ചെയ്യുന്ന സമയത്തും പുതുക്കാൻ സാധിക്കും. എന്നാൽ, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന്റെ പി.ജി. തുക ലഭിക്കണമെങ്കിൽ പി.ജി. പഠനം കേരളത്തിനുള്ളിൽ ആയിരിക്കണം.
▪️ അതിനാൽ, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിച്ചവർ അത് തിരിച്ചടച്ച് പ്രതിഭ സ്കോളർഷിപ്പ് സ്വീകരിക്കുന്നതാണ് നല്ലത്.
▪️ മറ്റ് എൻ.എസ്.പി. സ്കോളർഷിപ്പുകൾ: സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് തുടങ്ങിയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴിയുള്ള സ്കോളർഷിപ്പുകൾ ലഭിച്ചവരും പ്രസ്തുത സ്കോളർഷിപ്പുകൾ റദ്ദ് ചെയ്ത് പ്രതിഭ സ്കോളർഷിപ്പ് സ്വീകരിക്കേണ്ടതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
.jpg)