EDUCATION

പ്രായപരിധിയില്ലാതെ, സയൻസ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ പഠിക്കാൻ സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


പ്രായപരിധിയില്ലാതെ, സയൻസ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ പഠിക്കാൻ സാധ്യത നൽകുന്ന സർക്കാർ പദ്ധതിയാണ് സ്കോൾ-കേരള. എസ്എസ്എൽസി/തുല്യ യോഗ്യത നേടിയെങ്കിലും 11-ാം ക്ലാസിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഈ പദ്ധതിയിലൂടെ പ്ലസ് വൺ പരീക്ഷ എഴുതാം.
പ്രധാന കാര്യങ്ങൾ:

അപേക്ഷ തീയതി: 
  • ജൂലൈ 24 വരെ ഓൺലൈനിൽ, 
  • ജൂലൈ 31 വരെ ഓഫ്ലൈനിൽ (പിഴയടച്ച്)

യോഗ്യത: 
എസ്എസ്എൽസി/തുല്യ യോഗ്യത

പഠന രീതി: 
ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി 

ഓപ്പൺ റഗുലർ:

വിഷയങ്ങൾ: 
ഹയർ സെക്കൻഡറി ഓപ്പൺ റഗുലറിൽ ഒന്നാം ഭാഗം ഇംഗ്ലീഷ് നിർബന്ധം. 
രണ്ടാം ഭാഗം: മലയാളം, ഹിന്ദി, സംസ്കൃതം, തമിഴ്, കന്നഡ, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ലാറ്റിൻ, സിറിയക്, അറബിക്, ഉറുദു എന്നിവയിൽ ഏതെങ്കിലും ഒന്ന്. 

മൂന്നാം ഭാഗം: സയൻസ് (3), ഹ്യൂമാനിറ്റീസ് (4), കൊമേഴ്സ് (4) എന്നിവയിൽ നിന്ന്തി രഞ്ഞെടുക്കാം.

  • സ്വയംപഠന സഹായികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ ലഭ്യമാണ്
  • തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങൾ
  • ട്യൂഷൻ ഫീസ്: 2100 മുതൽ 4050 രൂപ വരെ

പ്രൈവറ്റ് റജിസ്ട്രേഷൻ:
ഒന്നും രണ്ടും പാർട്ടുകൾ ഓപ്പൺ ജനറലിലേതുതന്നെ
ഹ്യൂമാനിറ്റീസ് (5), കൊമേഴ്സ് (1) എന്നീ കോംബിനേഷനുകളിൽ മാത്രം റജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതാം
  • 2 ദിവസത്തെ ഓറിയന്റേഷൻ ക്ലാസുകൾ ഉണ്ടായിരിക്കും. 
  • 11 ലെയും 12 ലെയും പരീക്ഷകളെഴുതണം
  • ഫീസ്: 560 രൂപ


പരീക്ഷ: 
സാധാരണ ഹയർ സെക്കൻഡറി പരീക്ഷ

സൗകര്യങ്ങൾ: 
സ്വയംപഠന സഹായികൾ, അവധിദിനങ്ങളിലെ സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ, ലബോറട്ടറി ക്ലാസുകൾ

ഫീസ്: 
ഓപ്പൺ റഗുലർ – 2100 മുതൽ 4050 രൂപ വരെ, പ്രൈവറ്റ് റജിസ്ട്രേഷൻ – 560 രൂപ

  • എൻഐഒഎസ് സ്കീമുകാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ 10-ാം ക്ലാസ് ജയിച്ചവരും അപേക്ഷിക്കുമ്പോൾ കേരള പരീക്ഷാബോർഡ് നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ലക്ഷദ്വീപിൽ ഓപ്പൺ റഗുലർ വിഭാഗമില്ല, പ്രൈവറ്റ് റജിസ്ട്രേഷൻ മാത്രമേ ഉള്ളൂ.
  • മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക് റജിസ്ട്രേഷൻ റദ്ദാക്കി പുതിയതായി റജിസ്റ്റർ ചെയ്യാം.
  • ഓപ്പൺ റഗുലർ വിഭാഗക്കാർ 3 പഠനകേന്ദ്രങ്ങളും പ്രൈവറ്റ് റജിസ്ട്രേഷൻകാർ 10 പരീക്ഷാകേന്ദ്രങ്ങളും മുൻണനാക്രമത്തിൽ തിരഞ്ഞെടുക്കണം.
  • സമ്പർക്കക്ലാസുകൾ, പരീക്ഷ മുതലായവയുടെ അറിയിപ്പ് മൊബൈൽ ഫോൺ വഴിയായതിനാൽ, വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ നമ്പർ തന്നെ സമർപ്പിക്കണം. 
  • ഫീസ് അടച്ചുകഴിഞ്ഞ് അപേക്ഷ Confirm ചെയ്തതിനു ശേഷമേ അപേക്ഷയുടെ പ്രിന്റെടുക്കാൻ കഴിയൂ. 
  • ഓൺലൈൻ റജിസ്ട്രേഷനുശേഷം 2 ദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതതു ജില്ലാ ഓഫിസുകളിലെത്തിക്കണം. ഇതിന്റെ വിവരങ്ങൾ, സ്കൂളുകൾ എന്നിവയടക്കമുള്ള വിവരങ്ങൾ വെബ് സൈറ്റിൽ.

കൂടുതൽ വിവരങ്ങൾ: https://scolekerala.org/

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉