EDUCATION

പ്ലസ് വൺ പ്രവേശനം: സപ്ലിമെൻ്ററി അലോട്ട്മെൻ്റിനുള്ള സീറ്റൊഴിവ് ജൂൺ 28-ന്!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

 

ഹയർസെക്കൻഡറി പ്ലസ് വൺ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള സീറ്റൊഴിവുകൾ ജൂൺ 28-ന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് ഓപ്ഷൻ പുതുക്കാനും പുതിയ അപേക്ഷകൾ സമർപ്പിക്കാനും അവസരം.

ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റിനുള്ള സീറ്റൊഴിവുകൾ ജൂൺ 28-ന് ഹയർസെക്കൻഡറി വകുപ്പിൻ്റെ പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്ട്മെൻ്റ് ലഭിക്കാത്ത അപേക്ഷകർ വെബ്സൈറ്റിലെ സീറ്റൊഴിവ് പരിശോധിച്ച് ഓപ്ഷൻ പുതുക്കി നൽകിയാൽ മാത്രമേ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് പരിഗണിക്കൂ. ഈ ഘട്ടത്തിൽ പുതിയ അപേക്ഷകളും സ്വീകരിക്കും.

പൊതുമെറിറ്റിലേക്ക് മാറുന്ന സീറ്റുകൾ

മാനേജ്മെൻ്റ്, കമ്യൂണിറ്റി സീറ്റുകളിലെ പ്രവേശനം ജൂൺ 27-ന് പൂർത്തിയാക്കും. ഇതിന് ശേഷം ഈ വിഭാഗങ്ങളിൽ മിച്ചം വരുന്ന സീറ്റുകൾ പൊതുമെറിറ്റിലേക്ക് മാറ്റുന്നതാണ്. ഇതിനൊപ്പം, ഞായറാഴ്ച പ്രസിദ്ധീകരിച്ച മൂന്നാം അലോട്ട്മെൻ്റിന് ശേഷം മിച്ചമുള്ള 4,688 സീറ്റുകളും, ഈ അലോട്ട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാത്തതിനാൽ ഒഴിവാകുന്ന സീറ്റുകളും ചേർത്താണ് ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് നടത്തുക.

പ്രവേശന നടപടികളും പ്രധാന തീയതികളും

പരമാവധി മൂന്ന് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളാണ് പ്ലസ് വൺ പ്രവേശനത്തിനായി പരിഗണിക്കുന്നത്. പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലായ് 27-ന് പ്രവേശനം അവസാനിപ്പിക്കും.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉