EDUCATION

പ്ലസ് വൺ പ്രവേശനം 2025: ഇതുവരെ 2.30 ലക്ഷം പേർ പ്രവേശനം നേടി!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിൻ്റെ (HSCAP) മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ 2025 ജൂൺ 10 രാവിലെ 10 മണി മുതൽ ജൂൺ 11 വൈകിട്ട് 5 മണി വരെയാണ് നടന്നത്


പ്രവേശന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

  • ആകെ പ്രവേശനം നേടിയവർ: 2,30,734 പേർ.

  • മെറിറ്റ് ക്വാട്ട: 1,44,907 പേർ.

  • കമ്മ്യൂണിറ്റി ക്വാട്ട: 8971 പേർ പ്രവേശനം നേടി.

  • എൻ.സി.സി. ക്വാട്ട: 27 പേർ പ്രവേശനം നേടി
    • മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം

    • താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്

  • അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല
  • വിദ്യാർത്ഥികൾക്ക് അവരുടെ കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

  • അലോട്ട്മെൻ്റ് ലെറ്ററും ആവശ്യമായ രേഖകളും

    • അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അലോട്ട്മെൻ്റ് ലെറ്റർ സ്കൂളിൽ നിന്ന് അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നൽകുന്നതാണ്

    • ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻ്റ് ലെറ്റർ ആവശ്യമില്ല

  • അലോട്ട്മെൻ്റ് ലെറ്ററിൻ്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പ് വയ്ക്കണം.
  • യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിൻ്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം
  • അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം 2025 ജൂൺ 11 വൈകിട്ട് 5 മണിക്ക് മുൻപായി തന്നെ സ്കൂളുകളിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്

  • പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റേയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.
  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്തവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്.
  • വിദ്യാർത്ഥികൾക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പ്രവേശനത്തിനായി സമർപ്പിക്കാവുന്നതാണ്.

  • മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവേശനം . അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് Second Allot Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം.


    കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ . വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ട തിരഞ്ഞെടുക്കേണ്ടതാണ്.


    സപ്ലിമെൻ്ററി അലോട്ട്മെൻ്റ്

    ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെൻ്റിനുശേഷം സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള ഒഴിവുകളും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്ക് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

    പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
    ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
    📱https://bn1.short.gy/CareerLokam

    Raouf Elettil

    Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

    Leave a Reply

    Your email address will not be published. Required fields are marked *

    Join WhatsApp Channel 👉