EDUCATION

പ്ലസ് വൺ : മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ തേർഡ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെൻറ് ആണ്. അഡ്മിഷൻ ജൂൺ 16, ജൂൺ 17 തീയതികളിൽ നടക്കും. ഇനി സ്ഥിര അഡ്മിഷൻ മാത്രമാണ് ഉണ്ടാവുക. താൽക്കാലിക പ്രവേശനം ഉണ്ടാകില്ല.

Link

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.(വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കുളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.) 

ഒന്ന്, രണ്ട് അലോട്ട്മെൻറുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾ് ഈ അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻറ് ലെറ്റർ ആവശ്യമില്ല.

താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. (അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫിസടച്ച് സ്ഥിരപ്രവേശനം നേടണം.)
 
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.

സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റും റിസൾട്ടും, പട്ടികജാതി/പട്ടിക വർഗ്ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെൻ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. (പ്രവേശനം 2025 ജൂൺ 16 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ജൂൺ 16 ന് വൈകിട്ട് 5 മണി വരെയാണ്.) 

മെരിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെൻറിനോടൊപ്പം സ്പോർട്ട്സ് ക്വാട്ട രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള അഡ്മ്മിഷൻ, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെൻറ് ക്വാട്ട, അൺ-എയ്ഡഡ് ക്വാട്ട എന്നിവയുടെ പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല. ആയതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്.

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. 

മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. തുടർ അലോട്ട്മെൻറുകൾക്കുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉