EDUCATIONPLUS TWO

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റ് നാളെ മുതൽ ; 11 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. . ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻ്റിനുശേഷം ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ജൂലൈ 9 ന് പ്രസിദ്ധീകരിക്കും.

ഇതുവരെ പ്രവേശനം ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 11ന് വൈകിട്ട് 4 മണിക്ക് മുൻപായി അപേക്ഷ പുതുക്കി നൽകണം.

പട്ടികയിലെ സ്കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റിന് പരിഗണിക്കില്ല.

▪️ ആർക്കൊക്കെ അപേക്ഷിക്കാം ?

അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റിന് അപേക്ഷ സമർപ്പിക്കാം.

▪️ അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം?

നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും അപേക്ഷ നൽകാൻ സാധിക്കില്ല.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉