EDUCATIONPLUS TWO

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻ്റ് ഫലം നാളെ പ്രസിദ്ധീകരിക്കും: പ്രവേശനം ജൂലൈ 25 മുതൽ 28 വരെ!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കേരളത്തിലെ പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻ്റ് ഫലം ജൂലൈ 25-ന് (നാളെ) പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 28 വരെ. ഫീസ് വിവരങ്ങൾ, സ്പോട്ട് അഡ്മിഷൻ അറിയിപ്പുകൾ.

 ഹയർ സെക്കൻ്ററി പ്രവേശനത്തിനായുള്ള പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻ്റ് ഫലം നാളെ (ജൂലൈ 25, 2025) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഏകജാലക സംവിധാനം വഴിയുള്ള ഹയർ സെക്കൻ്ററി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഈ അലോട്ട്മെൻ്റ് വഴി മാറ്റം ലഭിക്കുന്നവർക്ക് ജൂലൈ 25 മുതൽ 28 വരെ പ്രവേശനം നേടാം.

◼️ അലോട്ട്മെൻ്റ് ഫലം, പ്രവേശനം, പ്രധാന തീയതികൾ

▪️ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിക്കുന്ന തീയതി: 2025 ജൂലൈ 25, രാവിലെ 10 മണി മുതൽ. 

▪️ പ്രവേശനം ആരംഭിക്കുന്ന തീയതി: 2025 ജൂലൈ 25 രാവിലെ 10 മണി മുതൽ. 

▪️ പ്രവേശനം നേടാനുള്ള അവസാന തീയതി: 2025 ജൂലൈ 28. 

▪️ അലോട്ട്മെൻ്റ് പരിശോധിക്കാൻ: https://www.hscap.kerala.gov.in/ എന്ന അഡ്മിഷൻ പോർട്ടലിൽ ‘Candidate login’ വഴി പ്രവേശിച്ച ശേഷം ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

▪️ ബന്ധപ്പെടാനുള്ള വിവരങ്ങൾ: 0471-2529855, 0471-2529856, 0471-2529857.


◼️ സ്കൂൾ/കോമ്പിനേഷൻ മാറ്റം ലഭിച്ചവർ ശ്രദ്ധിക്കുക: ഫീസ് വിവരങ്ങൾ

മാറ്റം ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടയ്ക്കേണ്ട രീതി വ്യത്യസ്തമാണ്.

▪️ നിലവിലെ സ്കൂളിൽത്തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ:
▪️ പുതിയ കോമ്പിനേഷനിൽ അടയ്ക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.

▪️ ഒരേ കോമ്പിനേഷനിൽ മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയവർ:
▪️ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.ടി.എ. ഫണ്ട് എന്നിവ പുതുതായി ഒടുക്കേണ്ടി വരും.

▪️ പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം കിട്ടിയവർ:
▪️ പുതിയ കോമ്പിനേഷനിൽ അടയ്ക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.ടി.എ. ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.

പ്രധാന നിർദ്ദേശങ്ങൾ: 

▪️ സ്കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ, ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിൻ്റെ രസീത് വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.

 ▪️ സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ നിലവിൽ പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.ടി.എ. ഫണ്ട് എന്നിവ സമയബന്ധിതമായി തിരികെ നൽകേണ്ടതാണ്.

പ്രവേശനം നേടുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ ഹാജരാകണം.


◼️ സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ

നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പെടെ ജൂലൈ 29-ന് പ്രസിദ്ധീകരിക്കും.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉