ബി.പി.എഡ്, എം.പി.എഡ് പ്രവേശനം: ജൂൺ 19 വരെ ഓൺലൈനായി അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ 2024-25 അധ്യയന വർഷത്തിലെ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബി.പി.എഡ് – 4 വർഷം), മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.എഡ് – 2 വർഷം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് ജൂൺ 19 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://lncpe.ac.in ൽ ലഭ്യമാണ്. കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ സൗകര്യമുണ്ട്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ സ്ഥാപനം കേരള സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജ് ആണ്.
അപേക്ഷയും ഫീസും
ഓരോ കോഴ്സിനും 1000 രൂപയാണ് അപേക്ഷാ ഫീസ്. ഇത് ഓൺലൈനായി കോളേജ് അക്കൗണ്ടിൽ അടയ്ക്കാവുന്നതാണ്. ബി.പി.എഡ് കോഴ്സിന് 70 സീറ്റുകളുണ്ട്, അതിൽ 28 എണ്ണം പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. എം.പി.എഡ് കോഴ്സിൽ 25 സീറ്റുകളാണ് ഉള്ളത്.
പ്രവേശന യോഗ്യത – ബി.പി.എഡ്
ബി.പി.എഡ് കോഴ്സിലേക്ക് അപേക്ഷിക്കുന്നവർ 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു / തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി / എസ്.ടി / എസ്.സി.ബി.സി വിദ്യാർത്ഥികൾക്ക് നിയമാനുസൃത മാർക്കിളവുണ്ട്. 2025 ജൂൺ 1 ന് 23 വയസ്സിൽ താഴെയായിരിക്കണം പ്രായം. കൂടാതെ മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ്സും ഉണ്ടായിരിക്കണം.
പ്രവേശന യോഗ്യത – എം.പി.എഡ്
എം.പി.എഡ് പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാതെ ബി.പി.ഇ.എസ് / ബി.പി.ഇ / ബി.പി.എഡ് / ബി.എസ്.സി (പി.ഇ) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 2025 ജൂലൈ 1 ന് 28 വയസ്സിൽ താഴെയായിരിക്കണം പ്രായം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ എന്നിവയെല്ലാം വെബ്സൈറ്റിലെ പ്രോസ്പെക്റ്റസിൽ ലഭ്യമാണ്.
അഡ്മിഷൻ ടെസ്റ്റ്
ബി.പി.എഡ് കോഴ്സിനുള്ള അഡ്മിഷൻ ടെസ്റ്റ് ജൂലൈ 3 മുതൽ 5 വരെ രാവിലെ 8 മണിക്ക് നടക്കും. എം.പി.എഡ് കോഴ്സിൻ്റെ അഡ്മിഷൻ ടെസ്റ്റ് ജൂൺ 30 നും ജൂലൈ 1 നും രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
