മറൈൻ സ്ട്രക്ചറല് ഫിറ്റർ കോഴ്സില് സീറ്റ് ഒഴിവ്
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കൊച്ചിൻ ഷിപ്പ്യാര്ഡും കുന്നന്താനം അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ചറല് ഫിറ്റർ കോഴ്സില് ഏതാനും സീറ്റുകള് ഒഴിവുണ്ട്.
ഐ.ടി.ഐ വെൽഡർ/ ഫിറ്റർ/ ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ 2020ലോ അതിന് ശേഷമോ പാസായ വിദ്യാർഥികൾക്കാണ് അവസരം.
14,514 രൂപയാണ് ഫീസ്. കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും.
മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, ജൈന ബുദ്ധ, പാഴ്സി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാര്ഥികൾക്ക് സൗജന്യമായി പഠിക്കാനും അവരസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495999688/7736925907 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
