മാരിടൈം യൂണിവേഴ്സിറ്റി 2020-21 വർഷ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
മുജീബുല്ല KM
സിജി കരിയർ ഗൈഡ്
മാരിടൈം യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ
കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് പൊതു പ്രവേശന പരീക്ഷ റദ്ദാക്കി,+2 മാർക്കടിസ്ഥാനത്തിൽ എല്ലാ കോഴ്സിനും പ്രവേശനം
അവസാന തിയതി: ആഗസ്റ്റ് 21
ബിരുദ കോഴ്സുകൾ
- ബിടെക് (മാരിടൈം എൻജിനിയറിംഗ്,
- നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനിയറിംഗ്
- ബിഎസ്സി (ഷിപ് ബിൽഡിംഗ് ആൻഡ് റിപ്പയർ
- മാരിടൈം സയൻസ്, നോട്ടിക്കൽ സയൻസ്)
- ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്
- ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയിൽ ആൻഡ് ഇകൊമേഴ്സ്)
- ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്
കോഴ്സ് കാലാവധി
ബിടെക് കോഴ്സുകളുടെ കാലാവധി നാലു വർഷവും മറ്റു ബിരുദ കോഴ്സുകളുടെ കാലാവധി മൂന്നു വർഷവുമാണ്. ഡിപ്ലോമ കോഴ്സിന്റേത് ഒരു വർഷവും.
ബിബിഎ
- ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയിൽ ആൻഡ് ഇകൊമേഴ്സ്) .
പരീക്ഷ ഫീസ്
- രജിസ്ട്രേഷൻ ഫീസ് 1000 രൂപ.
- സംവരണ വിഭാഗങ്ങൾക്ക് 700 രൂപ.
ബിബിഎ കൂടാതെ മറ്റ് കോഴ്സുകൾക്കു കൂടി അപേക്ഷിക്കണമെന്നുള്ളവർ പ്രത്യേക അപേക്ഷാ ഫീസ് നൽകി ഓണ്ലൈനായി രജിസ്റ്റർ ചെയ്യണം. പ്ല സ്ടുവിന് 50 ശതമാനം മാർക്ക് നേടി പാസായവർക്കും അവസാന വർഷ വി ദ്യാർഥികൾക്കും ബിബിഎ കോഴ്സിന് അപേക്ഷിക്കാം.
ഫീസ്: ഒരു വർഷത്തെ കോഴ്സ് ഫീസ് ഒരു ലക്ഷം രൂപ.
ബിരുദാനന്തര ബിരുദ കോഴ്സുകൾ
- എംബിഎ (പോർട് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്
- ഇന്റർ നാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്)
- എംടെക് (നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ്
- ഡ്രഡ്ജിംഗ് ആൻഡ് ഹാർബർ എൻജിനിയറിംഗ്)
- എംഎസ്സി (കൊമേഴ്സ്യൽ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്).
കോഴ്സ് കാലാവധി : രണ്ടു വർഷമാണ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാലാവധി.
പഠന കേന്ദ്രങ്ങൾ
യൂണിവേഴ്സിറ്റിക്കു മുംബൈ കോൽക്കത്ത, കൊച്ചി, വിശാഖപട്ടണം, ചെന്നൈ കാമ്പസുകൾക്കു പുറമെ 18 സ്ഥാപനങ്ങളും അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
കൊച്ചി കാമ്പസിൽ ബിബിഎ 40 സീറ്റ്,
ബിഎസ്സി നോട്ടിക്കൽ സയൻസ് 40 സീറ്റ്,
ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ് 40 സീറ്റുകൾ വീതമാണുള്ളത്.
യോഗ്യതകൾ
- ചെന്നൈ, മുംബൈ, കോൽക്കത്ത, കൊച്ചി കാമ്പസുകളിൽ നടത്തുന്ന ബിഎസ്സി നോട്ടിക്കൽ സയൻസിലേക്കു നയിക്കുന്ന ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്, മുംബൈ, ചെന്നൈ, കോൽക്കത്ത കാമ്പസുകളിൽ നടത്തുന്ന ത്രിവത്സര ബിഎസ്സി നോട്ടിക്കൽ സയൻസ്, മുംബൈ കാമ്പസിൽ നടത്തുന്ന ത്രിവത്സര ബിഎസ്സി മാരിടൈം സയൻസ് കോഴ്സുകൾക്കു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
- ചെന്നൈ, കൽക്കത്ത കാമ്പസുകളിൽ നടത്തുന്ന നാലു വർഷത്തെ ബിടെക് (മറൈൻ എൻജിനിയറിംഗ്) കോഴ്സിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. മുംബൈ, കൊച്ചി കാമ്പസുകളിൽ നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിംഗ് പിജി ഡിപ്ലോമ കോഴ്സിനു 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ, മറൈൻ എൻജിനിയറിംഗ് ബിരുദമാണു യോഗ്യത. ഫീസ് മൂന്നു ലക്ഷം രൂപ.
- കൊച്ചിയിൽ നടത്തുന്ന ബിഎസ്സി ഷിപ് ബിൽഡിംഗ് ആൻഡ് റിപ്പയർ, വിശാഖപട്ടണത്തു നടത്തുന്ന ബിടെക് നേവൽ ആർക്കിടെക്ചർ കോഴ്സുകൾക്കു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
- നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ്, ഡ്രഡ്ജിംഗ് ആൻഡ് ഹാർബർ എൻജിനിയറിംഗ് എന്നിവയിൽ വിശാഖപട്ടണത്തു നടത്തുന്ന എംടെക് കോഴ്സുകൾക്കു മെക്കാനിക്കൽ, സിവിൽ, എയ്റോനോട്ടിക്കൽ, മറൈൻ, നേവൽ ആർക്കിടെക്ചർ ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കോടെ ബിടെക് നേടിയവർക്ക് അപേക്ഷിക്കാം. എംബിഎ (ലോജിസ്റ്റിക്സ്) കൊച്ചി, ചെന്നൈ, കോൽക്കത്ത കാമ്പസുകളിലാണുള്ളത്. എംബിഎ (ഇൻഫ്രാസ്ട്രക്ചർ) ചെന്നൈ കാമ്പസിലും നടത്തുന്നു. 50 ശതമാനം മാർക്കോടെ ബിരുദമാണു യോഗ്യത.
- മറൈൻ എൻജിനിയറിംഗിൽ ബിടെക് കോഴ്സിനു മറൈൻ, മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ, ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയുള്ളവർക്കു ലാറ്ററൽ എൻട്രിയുണ്ട്.
- കൊച്ചി കാമ്പസിൽ നിന്നു ബിഎസ്സി ഷിപ്ബിൽഡിംഗ് ആൻഡ് റിപ്പയർ പാസായവർക്കും ഗോവയിൽ നിന്നു ഷിപ് ബിൽഡിംഗ് ടെക്നോളജിയിൽ ഡിപ്ലോമയുള്ളവർക്കും ബിടെക് നേവൽ ആർക്കിടെക്ചർ കോഴ്സിനു ലാറ്ററൽ എൻട്രി അനുവദിച്ചിട്ടുണ്ട്.
- പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റിൽ എംബിഎ. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ചെന്നൈ, കൊച്ചി കാമ്പസിലുമാണ് കോഴ്സ് നടത്തുന്നത്.
- ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ എംബിഎ. ചെന്നൈ കാമ്പസിൽ മാത്രം. അൻപതു ശതമാനം മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ബിരുദ കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രത്യേക പ്രവേശന പരീക്ഷ ഇത്തവണയില്ല.
ബിബിഎ കോഴ്സിന് 2020 സെപ്റ്റംബർ ഒന്നിന് 17നും 25നും മധ്യേ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.
ബിരുദ കോഴ്സുകൾക്ക് 2020 ഒക്ടോബർ അഞ്ചിന് 17നും 25നും മധ്യേ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.
സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
ബിരുദ പ്രോഗ്രാമുകളിലേക്കു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജനറൽ നോളജ്, ആപ്റ്റിറ്റ്യൂഡ് വിഭാഗങ്ങളിലായി പ്ലസ്ടു തലത്തിലുള്ള ചോദ്യങ്ങളായിരിക്കും പ്രവേശന പരീക്ഷയ്ക്കു ചോദിക്കുക.
സിലബസ് വെബ്സൈറ്റിലുണ്ട്.
മൂന്നു മാതൃകാ പരീക്ഷയ്ക്കുള്ള അവസരവും വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ ഫീസ് 1000 രൂപ.
പട്ടികജാതിവർഗക്കാർക്ക് 700 രൂപ.
മാരിടൈം കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഷിപ്പിംഗ് ഡയറക്ടർ ജനറൽ അംഗീകരിച്ച ഡോക്ടർമാരിൽ നിന്നു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർമാരുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ഓണ്ലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ്: www.imu.edu.in
ഫോണ്:(44) 2453 0343/345.
