മാഹിയില് പോണ്ടിച്ചേരി കേന്ദ്ര സര്വകലാശാലയുടെ ഡിഗ്രി-ഡിപ്ലോമ കോഴ്സുകള്
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
പോണ്ടിച്ചേരി കേന്ദ്ര സര്വകലാശാലയുടെ മാഹി കേന്ദ്രത്തില് ഡിഗ്രി-ഡിപ്ലോമ കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ
- ജേണലിസം, ഫാഷന് ടെക്നോളജി എന്നിവയില് മൂന്നുവര്ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രി
- ടൂറിസം, റേഡിയോഗ്രഫി എന്നിവയില് ഒരുവര്ഷത്തെ ഡിപ്ലോമ
യോഗ്യത
- പ്ലസ്ടു അല്ലെങ്കില് തുല്യയോഗ്യതയുള്ള എല്ലാ വിദ്യാര്ഥികള്ക്കും അപേക്ഷിക്കാം.
അപേക്ഷിക്കുന്ന വിധം
- അപേക്ഷാഫോം താഴെ നൽകിയ ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭിക്കും.
- അപേക്ഷ പൂരിപ്പിച്ച് സെന്റര് ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി സെന്റര്, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില് അയക്കുകയോ നേരിട്ട് നല്കുകയോ ചെയ്യണം.
- തപാലിൽ അയക്കുന്നവർ അപേക്ഷാ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാൻസ് ഓഫീസർ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (പേയബിൾ @ മാഹി) എന്ന വിലാസത്തിൽ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്.
ബന്ധപ്പെടാവുന്ന നമ്പറുകൾ:
- 9207982622,
- 0490 2332622
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബർ 30
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕






