മിലിറ്ററി നഴ്സിങ് : സൗജന്യ പഠനത്തിനും രാജ്യ സേവനത്തിനുള്ള അവസരം;വിശദാംശങ്ങൾ അറിയാം
നാല് വർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം ലഫ്റ്റനന്റ് ആയി നിയമനം ലഭിക്കും.
സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കേണ്ടി വരും
പ്രധാന ആകർഷണങ്ങൾ:
• ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് ഇല്ല.
• ഭക്ഷണം, യൂണിഫോം തുടങ്ങിയ ചെലവുകൾ സർക്കാർ വഹിക്കും.
• സ്റ്റൈപൻഡ് ലഭിക്കും.
• പുണെ, ഡൽഹി, ബെംഗളുരു, മുംബൈ, കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോട് ചേർന്നുള്ള നഴ്സിങ് കോളേജുകളിൽ പഠനം.
• പഠനം പൂർത്തിയാക്കിയ ശേഷം ലഫ്റ്റനന്റ് ആയി നിയമനം,
യോഗ്യത:
• ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങളിൽ 50% മാർക്കോടെ 12-ാം ക്ലാസ് പാസായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
• പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
• പ്രായപരിധി: 25 വയസ്സ്.
• അവിവാഹിതയായിരിക്കണം. വിവാഹമോചിതർ, ബാധ്യതയില്ലാത്ത വിധവകൾ എന്നിവരെയും പരിഗണിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ:
• നീറ്റ്-യുജി യോഗ്യതയോടെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവർക്ക് ഇംഗ്ലിഷ്, ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ToGIGE) എഴുതണം.
• തുടർന്ന് മാനസികശേഷി പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും.
• കായിക നേട്ടങ്ങളുള്ളവർക്കും സൈനിക സർവീസിലുള്ളവരുടെയോ വിമുക്തഭടരുടെയോ ആശ്രിതർക്കും വെയ്റ്റേജ് ലഭിക്കും.
• ശാരീരികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും ഉണ്ടാകും.
• കുറഞ്ഞത് 152 സെ.മീ ഉയരം വേണം.
ബോണ്ട്:
പ്രവേശനം ലഭിക്കുന്നവർ നിശ്ചിതകാലം സേവനമനുഷ്ഠിക്കാമെന്ന ബോണ്ട് നൽകണം.
സീറ്റുകൾ:
ഈ വർഷം 220 സീറ്റുകളുണ്ട്.
വിശദമായ വിവരങ്ങൾക്ക്:
• www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
• ഈ കരിയർ തിരഞ്ഞെടുക്കുന്നതിനു മുൻപ് സൈനിക ജീവിതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

