SCHOLARSHIP

മുഖ്യമന്ത്രിയുടെ ഒരു ലക്ഷംരൂപ സ്കോളർഷിപ് നേടാൻ അവസരം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

 


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക്  ഒരു ലക്ഷം രൂപാ വീതം ലഭിക്കുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. 

🟨🟩🟦 Join WhatsApp Group:

https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

മുഖ്യമന്ത്രിയുടെ ഇരുപതിനപരിപാടിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ചു വരെ അപേക്ഷനൽകാം.

കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2020-21 അദ്ധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച വിദ്യാത്ഥികൾക്കാണ് സ്കോളർഷിപ്പിനുള്ള അർഹത.


അവസാന വർഷ ഡിഗ്രി പരീക്ഷയിൽ  ലഭിച്ച ആകെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുന്നത്. 


റഗുലറായി പഠിച്ച് 75% ത്തിനു മുകളിൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയായിരിക്കണം. 


ഓരോ സർവകലാശാലകളിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ വിഷയാനുസൃതമായി വെവ്വേറെ സ്കോളർഷിപ് ആയിരിക്കും നൽകുന്നത്.


എങ്ങനെ അപേക്ഷിക്കാം 

https://dcescholarship.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. 


അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 5 


കൂടുതൽ വിവരങ്ങൾക്ക്

ഫോൺ:

  • 9746969210
  • 7907052598
  • 6238059615

ഇമെയിൽ:

  • cmscholarshipdce@gmail.com

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉