CAREER

യു.എ.ഇയിൽ 100-ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകൾ: നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

 

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് 100-ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകൾക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് പ്രക്രിയ സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 18 നകം അപേക്ഷിക്കാം.

യോഗ്യത
നഴ്സിങ്ങിൽ ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്കും ഈ ജോലി അവസരം ലഭിക്കും. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിംഗ് പ്രാക്ടിസിംഗ് യോഗ്യതകളും ആവശ്യമാണ്. അബൂദാബി ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്റ്റർഡ് നഴ്സ്) ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം ഈ യോഗ്യത നേടേണ്ടതാണ്.

ജോലി സവിശേഷതകൾ 
അബൂദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ, ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയിൽ പരമാവധി 120 ദിവസം വരെ ജോലി ചെയ്യാനും 28 ദിവസത്തെ അവധി ലഭിക്കാനും ഉള്ള അവസരമുണ്ട്.

ശമ്പളവും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5,000 ദിർഹം ശമ്പളം, ഷെയർഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യുന്നതിനുള്ള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങൾ, രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

അപേക്ഷിക്കുന്നതിനുള്ള വിധം 
വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവർത്തന പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 18 നകം അപേക്ഷ നൽകണം. 

കൂടുതൽ വിവരങ്ങൾക്ക് 
www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. 

അല്ലെങ്കിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും) എന്നിവയിലും ബന്ധപ്പെടാം.


 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉