SCHOLARSHIP

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സ്കോളർഷിപ്പുകൾക്ക് വംബർ 30 വരെ അപേക്ഷിക്കാം.

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് വംബർ 30 വരെ അപേക്ഷിക്കാം.

  • 🔳 ഏക മകളായിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പി.ജി ഇന്ദിരാ ഗാന്ധി സ്കോളർഷിപ്പ്
  • 🔳 സർവകലാശാല റാങ്ക് ഹോൾഡേഴ്സിനുള്ള പി.ജി സ്കോളർഷിപ്പ്
  • 🔳 പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്കുള്ള പി.ജി സ്കോളർഷിപ്പ് 

നവംബർ 30 വരെ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.

യു.ജി.സി സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കുന്ന ഏക പെൺകുട്ടിയാണെങ്കിൽ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇരട്ട പെൺകുട്ടികൾ ആണെങ്കിലും അപേക്ഷിക്കാൻ അർഹതയുണ്ട്. 3000 പേർക്ക് സ്കോളർഷിപ്പ് ലഭിക്കും. ഒരു വർഷത്തേക്ക് 36,200 രൂപയാണ് സ്കോളർഷിപ്പ് തുക.

യു.ജി.സി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് സ്കോളർഷിപ്പ്

ബിരുദ കോഴ്സുകൾക്ക് മികച്ച മാർക്ക് ലഭിച്ച നിലവിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകൾക്കും ഡിസ്റ്റൻസ് പ്രോഗ്രാമുകൾക്കും സ്കോളർഷിപ്പ് ലഭിക്കില്ല. ബിരുദ തലത്തിൽ ഒന്നും രണ്ടും റാങ്ക് ലഭിക്കുകയും ഒരു അംഗീകൃത സർവകലാശാലയിൽ ചേർന്ന് ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുന്നവർക്കും അപേക്ഷിക്കാം. 3000 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഒരു മാസം 3100 രൂപ ലഭിക്കും.

യു.ജി.സി എസ്.സി, എസ്.ടി സ്കോളർഷിപ്പ്

പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്കോളർഷിപ്പാണിത്. എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ള്യൂ, മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയില്ല. എം.ഇ, എം.ടെക് കോഴ്സുകൾ പഠിക്കുന്നവർക്ക് മാസം 7800 രൂപയും മറ്റ് കോഴ്സുകൾക്ക് 4500 രൂപയും ലഭിക്കും. 1000 പേർക്ക് സ്കോളർഷിപ്പ് ലഭിക്കും.

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉