CAREER GUIDANCEEDUCATIONSCHOLARSHIP

വിദേശത്തത് പഠിക്കാൻ ആഗ്രഹമുണ്ടോ ….. നിരവധി സ്കോളർഷിപ്പുകൾ കാത്തിരിക്കുന്നു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

 

scholarships-for-foreign-studies

Mujeebulla KM    #Mentor @CIGI International


വിദേശപഠനം ഏറെ പണച്ചിലവുള്ളതാണ്. എന്നാൽ  സാമ്പത്തികമായി മുന്പന്തിയിലുള്ളവര്ക്കു മാത്രം സാധ്യമായതാണു വിദേശപഠനം എന്ന ധാരണ തെറ്റായതുമാണ്.  കാരണം, സ്വന്തം പണമെന്നതിനപ്പുറം വിദേശപഠനത്തിന് മറ്റു സാമ്പത്തിക സ്രോതസ്സുകളുമുണ്ട്.

 സ്കോളര്ഷിപ്പ്, പാര്ട്ട്ടൈം തൊഴില്, ബാങ്ക്ലോണ് എന്നിവയിലൂടെ പഠനച്ചെലവും ജീവിതച്ചെലവും പഠിതാക്കൾക്ക് കണ്ടെത്താനാകും.  ഇവയില് തന്നെ ഏറ്റവും മികച്ച മാര്ഗ്ഗമാണ് വിദേശപഠന സ്കോളര്ഷിപ്പുകള്.


(adsbygoogle = window.adsbygoogle || []).push({});

🔛വിവിധതരം സ്കോളര്ഷിപ്പുകള്

1  മെറിറ്റ്സ് കോളര്ഷിപ്പ് 

  • സ്കോളര്ഷിപ്പുകളില് ഏറ്റവും പ്രധാനപ്പെട്ടത് മെറിറ്റ്സ് കോളര്ഷിപ്പുകളാണ്.
  •  വിദ്യാര്ത്ഥിയുടെ ഇതുവരെയുള്ള അക്കാദമിക് പ്രാഗത്ഭ്യവും പഠിക്കുവാനാഗ്രഹിക്കുന്ന വിഷയത്തിലള്ള താത്പര്യവും അറിവും അടിസ്ഥാനമാക്കിയാണു മെറിറ്റ് സ്കോളര്ഷിപ്പുകള് നൽകുന്നത്. 
  • പഠനനേട്ടത്തോടൊപ്പം വിദ്യാര്ത്ഥി തന്നെക്കുറിച്ചും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്സ് എന്തുകൊണ്ട് പഠിക്കണമെന്നതിനെക്കുറിച്ചും തയ്യാറാക്കുന്ന സാമാന്യം ദൈര്ഘ്യമുള്ള കുറിപ്പുകളും ഇന്റര്വ്യൂവും അടിസ്ഥാനമാക്കിയാണ് ഒട്ടുമിക്ക മെറിറ്റ് സ്കോളര്ഷിപ്പുകള്ക്കും ഉള്ള യോഗ്യതകൾ നിര്ണ്ണയിക്കപ്പെടുന്നത്.


2.  പ്രത്യേക രാഷ്ട്രങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികള്ക്കായി പരിമിതപ്പെടുത്തിയിട്ടുള്ള സ്കോളര്ഷിപ്പുകൾ

  • ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ പഠനത്തിനായുള്ള ഷെവനിംഗ് സ്കോളര്ഷിപ്പ്, 
  • ന്യൂസിലന്ഡ് ഗവണ്മെന്റിന്റെ സ്കോളര്ഷിപ്പ് എന്നിവ ഇന്ത്യയുള്പ്പെടെയുള്ള കോമണ്വെല്ത്ത് രാജ്യങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികള്ക്കു മാത്രമുള്ളതാണ്.
  • മറ്റൊരുദാഹരണം ഫെലിക്സ് സ്കോളര്ഷിപ്പാണ്. ഓക്സ്ഫഡ്, റീഡ്സ്, എസ്.ഒ.എ.എസ്. എന്നീ യൂണിവേഴ്സിറ്റികളില് പഠനമാഗ്രഹിക്കുന്ന ഇന്ത്യന് വിദ്യാര്ത്ഥികള്ക്കും മറ്റ് 20 പിന്നോക്ക രാജ്യങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികള്ക്കും മാത്രമായുള്ളതാണിത്.


3. മറ്റു തരം സ്കോളര്ഷിപ്പുകള്

  • പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്ത്ഥികള്ക്കുള്ള സ്കോളര്ഷിപ്പുകള്
  • കായികരംഗത്തു മികവു തെളിയിച്ചവര്ക്കായുള്ള സ്കോളര്ഷിപ്പുകള്
  • പ്രത്യേക വിഷയങ്ങള് പഠിക്കുന്നതിനായുള്ള സ്കോളര്ഷിപ്പുകള്,
  • ലിംഗം, മതം, കുടുംബപശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കിയുള്ള സ്കോളര്ഷിപ്പുകള്
  • അംഗപരിമിതര്ക്കായുള്ള സ്കോളര്ഷിപ്പുകള് 

(adsbygoogle = window.adsbygoogle || []).push({});


🔛 എങ്ങനെ കണ്ടെത്താം?

  • പഠിക്കുവാനുദ്ദേശിക്കുന്ന വിഷയം, രാജ്യം എന്നിവ തീരുമാനിച്ചതിനു ശേഷം മികച്ച യൂണിവേഴ്സിറ്റികള് ഷോര്ട്ട് ലിസ്റ്റു ചെയ്യണം. 
  • മികച്ച എല്ലാ യൂണിവേഴ്സിറ്റികളുടെയും വെബ്സൈറ്റില് സ്കോളര്ഷിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങള് നല്കിയിട്ടുണ്ട്. 
  • ഓരോ കോഴ്സിനും ലഭ്യമായ സ്കോളര്ഷിപ്പുകളുടെ തുക, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പു രീതി തുടങ്ങിയവയൊക്കെ സൈറ്റുകളില് നിന്നു ലഭിക്കും.
  • മറ്റു രാജ്യങ്ങള് ഇന്ത്യയുമായുള്ള സാംസ്ക്കാരിക-വിദ്യാഭ്യാസ വിനിമയ കരാറുകളുടെ അടിസ്ഥാനത്തില് നല്കുന്ന സ്കോളര്ഷിപ്പുകളുടെ വിവരങ്ങള് കേന്ദ്ര സര്ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില് നല്കിയിട്ടുണ്ട്.

(adsbygoogle = window.adsbygoogle || []).push({});

  • ഇന്ത്യയിലെ ടാറ്റാ ട്രസ്റ്റ് പോലുള്ള സ്വകാര്യ സംരംഭകര് ഏര്പ്പെടുത്തിയിട്ടുള്ള സ്കോളര്ഷിപ്പുകളെക്കുറിച്ചറിയുവാനും അപേക്ഷിക്കുവാനും അതാതു വെബ്സൈറ്റുകള് സന്ദര്ശിക്കണം.
  •  മുമ്പു സൂചിപ്പിച്ചതുപോലെ കോഴ്സും യൂണിവേഴ്സിറ്റിയും അനുസരിച്ച് ലഭ്യമായ സ്കോളര്ഷിപ്പുകള് നെറ്റില് നിന്നു കണ്ടെത്താം. 
  • ഇന്റര്നെറ്റ് സെര്ച്ച് ചെയ്യുമ്പോള് പലപ്പോഴും വിദേശ പഠന ഏജന്സികളുടെ സൈറ്റുകളാവും മുന്നില് വരിക.  ചതിക്കുഴികളിൽ വീഴാതിരിക്കാൻ അവയെ ഒഴിവാക്കി, സ്കോളര്ഷിപ്പ് ദാതാക്കളുടെ സത്യസന്ധമായ ലിസ്റ്റ് കണ്ടെത്തുകയും അതനുസരിച്ച് ഔദ്യോഗിക വെബ്സൈറ്റുകളിൽ എത്തിച്ചേരുകയും വേണം.


(adsbygoogle = window.adsbygoogle || []).push({});

🔛 സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങിനെ?

  • മിക്ക യൂണിവേഴ്സിറ്റികളിലും കോഴ്സിനായുള്ള അപേക്ഷ തന്നെ സ്കോളര്ഷിപ്പിനായുള്ള അപേക്ഷയായിക്കൂടി പരിഗണിക്കും.  പ്രത്യേകം അപേക്ഷിക്കേണ്ടതായി വരാറില്ല.  എന്നാല് ഇതൊരു പൊതുനിയമമല്ല എന്നറിയുക. 

  • യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റില് നല്കിയിട്ടുള്ള നിര്ദ്ദേശങ്ങള് അനുസരിച്ച് അപേക്ഷകള് തയ്യാറാക്കണം.

  • അപേക്ഷയോടൊപ്പം സമര്പ്പിക്കുന്ന രേഖകള് സൂക്ഷ്മതയോടെ തയ്യാറാക്കിയിരിക്കണം, പ്രത്യേകിച്ചം തന്നെക്കുറിച്ചും പഠനലക്ഷ്യത്തെക്കുറിച്ചുമൊക്കെയുള്ള റൈറ്റപ്പുകള്. 

  • ഇവയെ അടിസ്ഥാനമാക്കിയും ഇവയിലുള്ള വിവരങ്ങള് മുന്നിര്ത്തിയുള്ള വിശദമായ ഇന്ര്വ്യൂകൾ അടിസ്ഥാനമാക്കിയാവും പലപ്പോഴും തിരഞ്ഞെടുപ്പുകൾ നടക്കുക.


(adsbygoogle = window.adsbygoogle || []).push({});


 🔛 ലഭ്യമാവുന്ന സ്കോളര്ഷിപ്പുകള് ഏതെല്ലാം?


വിവിധ വിദേശരാഷ്ട്രങ്ങളില് പഠനത്തിനായി ഇന്ത്യന് വിദ്യാര്ത്ഥികള്ക്കു ലഭ്യമായ സ്കോളര്ഷിപ്പുകള് നൂറു കണക്കിനുണ്ട്. അവയെല്ലാമറിയാൻ വെബ് സെർച്ചിങ് തന്നെയാണ് രക്ഷ. എന്നാൽ പ്രധാനപ്പെട്ട ചില രാജ്യങ്ങളിലേക്കുള്ള പഠന സ്കോളര്ഷിപ്പുകളെ പരിചയപ്പെടുത്താം


A. യു.എസ്.എ

  • ഇന്ലാക് ശിവ്ദാസനി ഫൗണ്ടേഷന് സ്കോളര്ഷിപ്പ്
  • ഫുള്ബ്രൈറ്റ് – നെഹ്രു ഫെലോഷിപ്പ്
  • ഹുബര്ട്ട് ഹംഫ്രി ഫെലോഷിപ്പ്
  • സ്റ്റാന്ഫഡ് റിലയന്സ് ധീരുബായ് ഫെലോഷിപ്പ്
  • റോട്ടറി ഫൗണ്ടേഷന് സ്കോളര്ഷിപ്പ്
  • അക്തറലി റ്റുബാക്കോ വാലാ ഫെലോഷിപ്പ്
  • ഇന്ത്യന് ട്രസ്റ്റ് ഫെലോഷിപ്പ്
  • അമേരിക്കന് യൂണിവേഴ്സിറ്റി എമേര്ജിംഗ് ഗ്ലോബല് ലീഡര് സ്കോളര്ഷിപ്പ്
  • ടാറ്റാ സ്കോളര്ഷിപ്പ്

B. യു.കെ
  •  കോമണ്വെല്ത്ത് സ്കോളര്ഷിപ്പ്
  • റോഡ്സ് സ്കോളര്ഷിപ്പ്
  •  ഫെലിക്സ് സ്കോളര്ഷിപ്പ്
  • ഡോ. മന്മോഹന്സിംഗ് സ്കോളര്ഷിപ്പ്
  • ഷെവനിംഗ് സ്കോളര്ഷിപ്പ്
  • ഇന്ലാക് സ്കോളര്ഷിപ്പ്
  • ഗോവ എഡ്യുക്കേഷന് ട്രസ്റ്റ് സ്കോളര്ഷിപ്പ്
  • ലേഡി മെഹര്ബായി ടാറ്റ സ്കോളര്ഷിപ്പ്
  • ഹോണ്ബി സ്കോളര്ഷിപ്പ്
  • ഓക്സ്ഫഡ്-കേംബ്രിഡ്ജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്കോളര്ഷിപ്പ്
  • ഇംപീരിയല് കോളജ് ഇന്ത്യ ഫൗണ്ടേഷന് സ്കോളര്ഷിപ്പുകള് 

(adsbygoogle = window.adsbygoogle || []).push({});


C. ആസ്ട്രേലിയ:
  •  ആസ്ട്രേലിയന് സര്ക്കാരിന്റെ ഇന്റര്നാഷണല് പോസ്റ്റ് ഗ്രാറ്റുവേറ്റ് റിസര്ച്ച് സ്കോളര്ഷിപ്പ്
  • മക്വയറി യൂണിവേഴ്സിറ്റി സ്കോളര്ഷിപ്പ്
  • മെല്ബണ്-ഇന്ത്യ സ്കോളര്ഷിപ്പ്
  • ആസ്ട്രേലിയ അവാര്ഡ് സ്കോളര്ഷിപ്പ്
  • ഫ്യൂച്ചര് ഓഫ് ചെയ്ഞ്ച് സ്കോളര്ഷിപ്പ്
  • ജാസന് (JASON)  കോമണ്വെല്ത്ത് സ്കോളർഷിപ്പ് 

D. ന്യൂസിലന്റ്:
  •  കോമണ്വെല്ത്ത് സ്കോളര്ഷിപ്പ്
  • ന്യൂസിലന്റ് എക്സലന്സ് അവാര്ഡ് എന്നിവ.

E. ചൈന: 
  • ചൈനീസ് ഗവണ്മെന്റ് സ്കോളര്ഷിപ്പ്
  • വാവേ മൈട്രീ സ്കോളര്ഷിപ്പ് 
  • മേല്പ്പറഞ്ഞ രാജ്യങ്ങളിലേക്കുള്ള മറ്റു സ്കോളര്ഷിപ്പുകളെപ്പറ്റിയും മറ്റു രാജ്യങ്ങളിലേക്കുള്ള സ്കോളര്ഷിപ്പുകളെപ്പറ്റിയും ഇന്ര്നെററ് സെര്ച്ചിങ്ങിലൂടെ കണ്ടെത്താനാവും. 

യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനുള്ള മികച്ച സ്കോളർഷിപ്പ്/ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ 

  • എറാസ്മസ് മുണ്ടസ് പ്രോഗ്രാം
  • ടാറ്റ എന്ഡോവ്മെന്റ്
  •  ഇന്ലാക്
  •  കെ.സി. മഹീന്ദ്ര സ്കോളര്ഷിപ്പ്
  • ഭിന്നശേഷിക്കാര്ക്കായുള്ള നാഷണല് ഓവര്സീസ് സ്കോളര്ഷിപ്പ്
  • പിന്നോക്ക വിഭാഗങ്ങളില്പ്പെട്ട വിദ്യാര്ത്ഥികള്ക്കായുള്ള ഡോ. അംബേദ്കര് സ്കീം
  • ഇന്ത്യ ഫോര് ഈ.യു.
  • നരോത്തം സെക്ഷാരിയ സ്കോളര്ഷിപ്പ്

ചുരുക്കത്തിൽ, കയ്യിൽ കാശില്ലെന്ന് കരുതി വിദേശ പഠനത്തിൽ നിന്ന് മുഖം തിരിക്കേണ്ടതില്ല. ബാക്കി മാനണ്ഡങ്ങൾ പാലിക്കപ്പെടുകയാണെങ്കിൽ പഠിക്കാനുള്ള പണം സ്കോളർഷിപ് രൂപത്തിൽ നിങ്ങളെ തേടിയെത്തും തീർച്ച.


(adsbygoogle = window.adsbygoogle || []).push({});

disableSelection(document.body) //disable text selection on entire body of page

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉