+2 ക്കാർക്ക് റോത്തക് IIM ൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാമിന് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഐ.ഐ.എം. റോത്തക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന് ലോ (ഐ.പി.എല്.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിസിനസ് മാനേജ്മന്റ്, ലോ, ഗവര്ണന്സ് എന്നീ വിഷയങ്ങള് ഉള്പ്പെടുന്ന ഇന്റര്-ഡിസിപ്ലിനറി സ്വഭാവമുള്ളതാണ് പാഠ്യപദ്ധതി.
വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഇന്റഗ്രേറ്റഡ് ബി.ബി.എ.-എല്എല്.ബി. ബിരുദം ലഭിക്കും. എക്സിറ്റ് ഓപ്ഷന് ഇല്ല.
യോഗ്യത
- പ്ലസ്ടു ജയിച്ചിരിക്കണം.
- 10, 12 ക്ലാസുകളില് 60 ശതമാനം മാര്ക്ക് (പട്ടിക/ഭിന്നശേഷിക്കാര്ക്ക് 55 ശതമാനം) നേടിയിരിക്കണം.
പ്രായം
- 2022 ജൂലായ് 31-ന് 20 വയസ്സ് കവിയരുത്.
- ജൂണില് പന്ത്രണ്ടാംക്ലാസ് യോഗ്യത നേടുമെന്നു പ്രതീഷിക്കുന്നവര്ക്കും അപേക്ഷിക്കാം.
.
അപേക്ഷ
https://www.iimrohtak.ac.in വെബ്സൈറ്റ് ഭവഴി മേയ് 15 വരെ നല്കാം.
അപേക്ഷാഫീസ് 3890 രൂപ.
അപേക്ഷകരെ ക്ലാറ്റ് റാങ്ക് പരിഗണിച്ച് ഇന്റര്വ്യൂവിന് ഷോര്ട്ട് ലിസ്റ്റ് ചെയ്യും.
ഇന്റര്വ്യൂ ജൂലായ് മൂന്നാംവാരമുണ്ടാവും.
ക്ലാറ്റ് സ്കോര് (45 ശതമാനം വെയ്റ്റേജ്), ഇന്റര്വ്യൂ (15 ശതമാനം), 10, 12 ക്ലാസുകളിലെ മികവ് (40 ശതമാനം-20 ശതമാനം വീതം) എന്നിവ പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും.
വിശദവിവരങ്ങള്ക്ക് വെബ്സൈറ്റ് കാണുക
