65,000 അധ്യാപകർക്ക് ആശ്വാസം; സർവീസിലുള്ളവർക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സംസ്ഥാനത്തെ സ്കൂളുകളിൽ സർവീസിലുള്ളവരും എന്നാൽ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (K-TET) ഇതുവരെ നേടാത്തവരുമായ അധ്യാപകർക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ നടത്തുമെന്ന് സർക്കാർ. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (RTE) ടെറ്റിന് മുൻകാല പ്രാബല്യമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നത്.
എന്തുകൊണ്ട് പ്രത്യേക പരീക്ഷ?
അഞ്ച് വർഷത്തിലധികം സർവീസുള്ള രാജ്യത്തെ മുഴുവൻ അധ്യാപകരും 2027 സെപ്റ്റംബർ ഒന്നിന് മുൻപ് ടെറ്റ് (TET) യോഗ്യത നേടിയിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അല്ലാത്തവർക്ക് നിർബന്ധിത വിരമിക്കൽ നൽകേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ പ്രത്യേക പരീക്ഷ നടത്തുന്നത്. ഏകദേശം 65,000-ത്തോളം അധ്യാപകരാണ് ഇത്തരത്തിൽ പരീക്ഷ എഴുതേണ്ടി വരിക എന്നാണ് കണക്ക്.
പശ്ചാത്തലം
2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലാണ് കെ-ടെറ്റ് നിഷ്കർഷിച്ചത്. എന്നാൽ 2011-ൽ കേരളത്തിൽ ആർ.ടി.ഇ (RTE) നടപ്പാക്കിയപ്പോൾ, 2012 മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമാണ് കെ-ടെറ്റ് നിർബന്ധമാക്കിയിരുന്നത്. 2012-ന് മുൻപ് നിയമിതരായവർക്ക് ഇളവ് നൽകിയിരുന്നതിനാൽ വലിയൊരു വിഭാഗം അധ്യാപകർ പരീക്ഷ എഴുതിയിരുന്നില്ല.
എന്നാൽ 2017-ൽ കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തി, കെ-ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന അവസ്ഥ വന്നു. ഇപ്പോൾ സുപ്രീം കോടതി വിധി കൂടി വന്നതോടെ സംസ്ഥാനത്തെ നല്ലൊരു ശതമാനം അധ്യാപകരും പുറത്താകുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ പ്രത്യേക പരീക്ഷ നടത്തുന്നത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
