IIT പ്രവേശനം: JEE അഡ്വാൻസ്ഡ് 2026 പരീക്ഷ മെയ് 17-ന്; ഏപ്രിൽ 23 മുതൽ രജിസ്റ്റർ ചെയ്യാം
രാജ്യത്തെ ഐ.ഐ.ടികളിലെ (IITs) 2026-27 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ (JEE Advanced 2026) സമയക്രമം പ്രസിദ്ധീകരിച്ചു.
2026 മെയ് 17-നാണ് പരീക്ഷ നടക്കുക. ജെഇഇ മെയിൻ (JEE Main) പേപ്പർ 1-ൽ യോഗ്യത നേടുന്ന ആദ്യത്തെ രണ്ടര ലക്ഷം പേർക്കാണ് അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കുക.
പ്രധാന തീയതികൾ
- ഓൺലൈൻ രജിസ്ട്രേഷൻ: 2026 ഏപ്രിൽ 23 മുതൽ മെയ് 2 വരെ.
- ഫീസ് അടയ്ക്കാനുള്ള അവസാന സമയം: മെയ് 4, രാത്രി 11.59 വരെ.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: മെയ് 11 മുതൽ 17 വരെ.
പരീക്ഷാ തീയതി: മെയ് 17 (രണ്ട് സെഷനുകൾ).
- പേപ്പർ 1: രാവിലെ 9.00 – 12.00
- പേപ്പർ 2: ഉച്ചയ്ക്ക് 2.30 – 5.30
- താൽക്കാലിക ഉത്തരസൂചിക: മെയ് 25.
- ഫലപ്രഖ്യാപനം: ജൂൺ 1.
മറ്റ് വിവരങ്ങൾ
വിദേശികൾക്കും ഒസിഐ/പിഐഒ (OCI/PIO) കാർഡുടമകൾക്കും ഏപ്രിൽ 6 മുതൽ മെയ് 2 വരെ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഐ.ഐ.ടികളിലെ ബി.ആർക് (B.Arch) പ്രവേശനം ആഗ്രഹിക്കുന്നവർക്കുള്ള ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) ജൂൺ 4-ന് നടക്കും. ഇതിനായി ജൂൺ 2-നകം രജിസ്റ്റർ ചെയ്യണം. ജൂൺ 7-നാണ് ഇതിന്റെ ഫലം വരുന്നത്. തുടർന്ന് ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) വഴി സീറ്റ് അലോട്ട്മെന്റ് നടപടികൾ ആരംഭിക്കും.
വിശദവിവരങ്ങൾക്ക്: jeeadv.ac.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.