EDUCATION

KVPY: സയൻസ് വിദ്യാർഥികൾക്ക് മാസം 7000 രൂപ ഫെല്ലോഷിപ്പ്; വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും :അപേക്ഷ ആഗസ്റ്റ് 25നകം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ശാസ്ത്ര വിഷയങ്ങളിൽ ഒന്നാം വർഷം BSc/BS/B.Stat./B.Math/ Integrated MSc/MS കോഴ്സുകളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇക്കൊല്ലത്തെ “കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന’ (KVPY) ഫെലോഷിപ്പിന്  അപേക്ഷിക്കാം
പത്താം ക്ലാസ് കഴിഞ്ഞ സമർഥർക്കു പ്രോത്സാഹനം നൽകാൻ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള ‘കിശോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന’(KVPY) ഫെലോഷിപ്പിന് ഓഗസ്റ്റ് 25നകം അപേക്ഷ നൽകാം
◾️പത്താം ക്ലാസ് ജയിച്ച്, 2021 – 22ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്തു പതിനൊന്നിൽ ചേർന്നവർക്ക് അഭിരുചിപരീക്ഷയെഴുതാം
🔲 അപേക്ഷ ഫീ
◾️ 1250 രൂപ പരീക്ഷാഫീ 
◾️ ഫീ ഓണ്ലൈനായി അടയ്ക്കണം
◾️പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 625 രൂപ

🔲 യോഗ്യത
◾️ കോവിഡ് സാഹചര്യത്തിൽ യോഗ്യതാമാർക്കിൽ ഇളവുണ്ട്.
◾️ഇത്തവണ ഇന്റർവ്യൂ ഇല്ല
🔲 പരിഗണിക്കുന്ന ശാസ്ത്രബിരുദ കോഴ്സുകൾ
◾️ബിഎസ്സി
◾️ബിഎസ്
◾️ബി സ്റ്റാറ്റ്
◾️ബി മാത്
◾️ഇന്റഗ്രേറ്റഡ് എംഎസ്സി / എംഎസ്.
🔲പഠനവിഷയങ്ങൾ
◾️കെമിസ്ട്രി
◾️ഫിസിക്സ്
◾️മാത്സ്
◾️സ്റ്റാറ്റ്സ്
◾️ബയോകെമിസ്ട്രി
◾️ മൈക്രോബയോളജി
◾️സെൽ ബയോളജി
◾️ഇക്കോളജി
◾️മോളിക്യുലർ ബയോളജി
◾️ ബോട്ടണി
◾️ സുവോളജി
◾️ഫിസിയോളജി
◾️ ബയോടെക്നോളജി
◾️ ന്യൂറോസയൻസസ്
◾️ ബയോഇൻഫർമാറ്റിക്സ്
◾️മറൈൻ ബയോളജി
◾️ജിയോളജി
◾️ഹ്യൂമൻ ബയോളജി
◾️ജനറ്റിക്സ്
◾️ബയോമെഡിക്കൽ സയൻസസ്
◾️ അപ്ലൈഡ് ഫിസിക്സ്
◾️മെറ്റീരിയൽ സയൻസ്
◾️ എൻവയൺമെന്റൽ സയൻസ്
◾️ ജിയോഫിസിക്സ്
🔲സ്ട്രീം എസ്എ
◾️പത്താം ക്ലാസ് ജയിച്ച്, 2021 – 22ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്തു പതിനൊന്നിൽ ചേർന്നവർക്ക് അഭിരുചിപരീക്ഷയെഴുതാ
◾️2023 – 24–ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചുതുടങ്ങൂ
◾️ 12ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം
പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 50%. 
ഇതിലെ ഇടക്കാലത്ത് ചെലവു നൽകി സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും
🔲 സ്ട്രീം എസ്എക്സ്
◾️2021-22ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ  2022–23ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർ
◾️12ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം
◾️പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 50%
🔲സ്ട്രീം എസ്ബി
◾️12 ജയിച്ച് 2021-22ൽ ബിഎസ്സിക്കു ചേർന്നവർ. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% മാർക്ക് വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ
◾️പട്ടിക ഭിന്നശേഷി വിഭാഗക്കാരെങ്കിൽ 50%
🔲ഫെലോഷിപ്
◾️ബിരുദപഠനത്തിലെ ആദ്യ 3 വർഷം മാസം 5000 രൂപയും വർഷം 20,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും
 🔲അടുത്ത 2 വർഷം (മാസ്റ്റേഴ്സ്)
◾️മാസം 7000 രൂപയും വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും
🔲ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം. ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം.
🔲എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചർ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല.
🔲സിലക്ഷൻ
◾️2021 നവംബർ 7നു വിവിധകേന്ദ്രങ്ങളിൽ നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള അഭിരുചിപരീക്ഷയിലേക്കു ക്ഷണിക്കും.
◾️കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷയെഴുതാം.
 
◾️ വിലാസം 
The Convener, KVPY, Indian Institute of Science, Bengaluru – 560 012
◾️ ഫോൺ : 080 -22932975
◾️applications.kvpy@iisc.ac.in
◾️http://kvpy.iisc.ac.in (ലിങ്ക്: Applications).

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉