കനറാ ബാങ്കിൽ 3,000 അപ്രന്റിസ് ഒഴിവുകൾ
അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കനറാ ബാങ്ക്. 3,000 ഒഴിവുകളാണ് ഉള്ളത്. സപ്തംബർ 21 മുതല് അപേക്ഷകള് സമര്പ്പിക്കാം.
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleഒക്ടോബര് നാലാണ് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി. അര്ഹരായവർക്ക് കനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകാം.
ഔദ്യോഗിക വെബ്സൈറ്റില് അപേക്ഷ നൽകുന്നതിന് മുന്പ് www.nats.education.gov.in എന്ന അപ്രന്റിസ്ഷിപ്പ് പോര്ട്ടലില് രജിസ്റ്റര് ചെയ്യണം.
അപേക്ഷകര് ഏതെങ്കിലും അംഗീകൃത സര്വകലാശാലയില് നിന്ന് ബിരുദം നേടിയവരും 20-നും 28-നും ഇടയില് പ്രായം ഉള്ളവരും ആയിരിക്കണം.
പ്രതിമാസം 15,000 രൂപയാണ് സ്റ്റൈപ്പന്ഡായി ലഭിക്കുക.