കൈറ്റ്-വിക്ടേഴ്സില് ഒമ്പതുവരെയുള്ള ക്ലാസുകള് മാർച്ച് 22 ന് പൂര്ത്തിയാകും
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleകൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല് 2.0 ഡിജിറ്റല് ക്ലാസുകളില് പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ റിവിഷന്, തത്സമയ സംശയനിവാരണം ഉള്പ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി.
ഒന്നു മുതല് ഒമ്പതുവരെയുള്ള ക്ലാസുകള്ക്ക് മാർച്ച് 23 മുതല് പരീക്ഷ തുടങ്ങുന്നതിനാല് മാര്ച്ച് 22 നുമുമ്പ് സംപ്രേഷണം അവസാനിപ്പിക്കും.
പ്ലസ് വണ്ണിന് ഇനി മാർച്ച് 23 മുതല് മാത്രമേ കൈറ്റ് വിക്ടേഴ്സില് ക്ലാസുകള് ഉണ്ടാകൂ.
പുതിയ സമയ ക്രമത്തിലും കൈറ്റ്-വിക്ടേഴ്സില് ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്സ് പ്ലസില് അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും.
