ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleപൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോള്കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്ക്കാര്/എയ്ഡഡ് ഹയര്സെക്കണ്ടറി, വൊക്കേഷണല് ഹയര്സെക്കണ്ടറി സ്കൂളുകളില് ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര് 10 വരെ രജിസ്റ്റര് ചെയ്യാം.
എസ്.എസ്.എല്.സി അല്ലെങ്കില് സര്ക്കാര് അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം.
അപേക്ഷകള് www.scolekerala.org ല് ഓണ്ലൈനായി രജിസ്റ്റര് ചെയ്യാം.
കോഴ്സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂര്) ആണ്.
5,300 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്.
പിഴ കൂടാതെ നവംബര് 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് രജിസ്റ്റര് ചെയ്യാം.
വിദ്യാര്ഥികള് ഓണ്ലൈന് രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്ദ്ദിഷ്ട രേഖകള് സഹിതമുള്ള അപേക്ഷകള് എക്സിക്യൂട്ടീവ് ഡയറക്ടര്, സ്കോള്കേരള, വിദ്യാഭവന്, പൂജപ്പുര.പി.ഒ, തിരുവനന്തപുരം12 എന്ന വിലാസത്തില് സ്പീഡ്/ രജിസ്റ്റേര്ഡ് തപാല് മാര്ഗം അയയ്ക്കണം.
കൂടുതല് വിവരങ്ങള്ക്ക് സ്കോള് കേരള വെബ്സൈറ്റ് സന്ദര്ശിക്കുക.
ഫോണ്:
04712342950, 2342271, 2342369.