സയൻസ് അധ്യാപകർക്ക് എൻ.സി.ഇ.ആർ.ടി (NCERT)യുടെ ഓൺലൈൻ ഡിപ്ലോമ; 6 മുതൽ 8 വരെ ക്ലാസുകളെ പഠിപ്പിക്കുന്നവർക്ക് സുവർണ്ണാവസരം
സയൻസ് അധ്യാപനത്തിൽ പുതിയ സാങ്കേതികവിദ്യകളും രീതികളും സ്വായത്തമാക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കായി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) അവസരമൊരുക്കുന്നു. 6 മുതൽ 8 വരെ ക്ലാസുകളിലെ (Upper Primary Stage) സയൻസ് അധ്യാപകർക്കായി 40 ആഴ്ച നീളുന്ന പ്രത്യേക ഓൺലൈൻ ഡിപ്ലോമ കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleകോഴ്സിന്റെ പ്രത്യേകതകൾ
പൂർണ്ണമായും ഓൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ അധ്യാപകർക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കാതെ തന്നെ, സൗകര്യപ്രദമായ സമയത്ത് (24×7 Access) പഠനം മുന്നോട്ട് കൊണ്ടുപോകാം. ആഴ്ചയിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ പഠനത്തിനായി നീക്കിവെച്ചാൽ മതിയാകും.
ആർക്കൊക്കെ അപേക്ഷിക്കാം?
-
നിലവിൽ സയൻസ് പഠിപ്പിക്കുന്ന ഇൻ-സർവീസ് (In-service) അധ്യാപകർ.
-
സയൻസ് അധ്യാപനത്തിൽ താല്പര്യമുള്ള മറ്റ് വ്യക്തികൾക്കും അപേക്ഷിക്കാം.
ഫീസും സർട്ടിഫിക്കറ്റും
2000 രൂപയാണ് കോഴ്സ് ഫീസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കി പരീക്ഷ പാസാകുന്നവർക്ക് NCERT നൽകുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് അധ്യാപകരുടെ കരിയർ വളർച്ചയ്ക്ക് വലിയൊരു മുതൽക്കൂട്ടാകും.
സമയക്രമം
-
അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 28.
-
ക്ലാസ് തുടങ്ങുന്നത്: 2025 ഡിസംബർ 28-ന്.
-
കോഴ്സ് അവസാനിക്കുന്നത്: 2026 ഒക്ടോബർ 18-ന്.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർ www.ncertx.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് മുൻപായി എൻറോൾമെന്റ് നിർദ്ദേശങ്ങൾ (ncertx.in/how_to_enroll) വായിച്ചുനോക്കാൻ ശ്രദ്ധിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam