EDUCATION

ഈ ആഴ്ചയിലെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം, അലോട്മെന്റ്, സ്കോളർഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിലെ (ഡിസംബർ 16 – 21) പ്രധാന തീയതികൾ താഴെ നൽകുന്നു.

ഇന്ന് (ഡിസംബർ 16) അവസാനിക്കുന്നവ

  • ശ്രീചിത്രയിൽ നഴ്സിങ്: തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ (SCTIMST) പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ് കോഴ്സുകളിലേക്ക് ഇന്ന് അപേക്ഷിക്കാം. : sctimst.ac.in

  • ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ: കാലിക്കറ്റ് സർവകലാശാലയിലെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിലേക്ക് ഇന്ന് വൈകിട്ട് 5 മണി വരെ രജിസ്റ്റർ ചെയ്യാം. admission.uoc.ac.in

ഡിസംബർ 17 (നാളെ)

  • മെഡിക്കൽ പിജി & ഡിഎൻബി: കേരള മെഡിക്കൽ പിജി രണ്ടാംഘട്ട അലോട്മെന്റ്, ഡിഎൻബി (പോസ്റ്റ് എംബിബിഎസ്) രണ്ടാംഘട്ട അലോട്മെന്റ് എന്നിവയ്ക്കുള്ള ഓപ്ഷൻ കൺഫർമേഷൻ/പുനഃക്രമീകരണം നാളെ വൈകിട്ട് 5 മണിക്ക് അവസാനിക്കും. cee.kerala.gov.in

ഡിസംബർ 18

  • സിടെറ്റ് (CTET): 1-8 ക്ലാസുകളിലെ അധ്യാപക യോഗ്യതാ പരീക്ഷയായ സിടെറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18 ആണ്. ctet.nic.in

ഡിസംബർ 19 & 23 (ഡിആർഡിഒ ഇന്റേൺഷിപ്പ്)

  • ഡിആർഡിഒ (DRDO)-യുടെ ഡൽഹി ലാബിലേക്ക് ഡിസംബർ 19 വരെയും, ജോധ്പുർ ലാബിലേക്ക് 23 വരെയും ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥികൾക്കാണ് അവസരം. പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. drdo.gov.in

ഡിസംബർ 20

  • ജിയോളജി ഡിസർട്ടേഷൻ: ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി വിദ്യാർത്ഥികൾക്ക് ഡിസർട്ടേഷൻ/ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

  • വെറ്ററിനറി സർവകലാശാല: എംവിഎസ്സി, എംടെക് (ഡെയറി), പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. kvasu.ac.in

  • മാരിടൈം യൂണിവേഴ്സിറ്റി: പിഎച്ച്ഡി, എംഎസ് ബൈ റിസർച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. imu.edu.in

ഡിസംബർ 21

  • മാത്തമാറ്റിക്സ് സ്കോളർഷിപ്പ്: നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സിന്റെ സ്കോളർഷിപ്പിനും, കോഴിക്കോട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ പിഎച്ച്ഡി പ്രവേശനത്തിനും അപേക്ഷിക്കാം.

  • ലാംപ് (LAMP) ഫെലോഷിപ്പ്: എംപിമാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം നൽകുന്ന ലാംപ് ഫെലോഷിപ്പിന് 25 വയസ്സ് താഴെയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. prsindia.org

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉