എഞ്ചിനീയറിംഗ് പഠനം ബിറ്റ്സ് പിലാനിയിൽ; ബിറ്റ്സാറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പ്ലസ് ടുക്കാർക്ക് അവസരം; മാർച്ച് 16 വരെ അപേക്ഷിക്കാം
പിലാനി: ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ (BITS) പിലാനി, ഗോവ, ഹൈദരാബാദ് ക്യാമ്പസുകളിലെ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ‘ബിറ്റ്സാറ്റ് 2026’ (BITSAT 2026)-ന് അപേക്ഷ ക്ഷണിച്ചു.
പ്രധാന തീയതികൾ:
രണ്ട് സെഷനുകളായാണ് പരീക്ഷ നടക്കുന്നത്.
സെഷൻ 1: ഏപ്രിൽ 15 മുതൽ 17 വരെ.
സെഷൻ 2: മെയ് 24 മുതൽ 26 വരെ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 16.
പ്രോഗ്രാമുകൾ:
ബി.ഇ (B.E), ബി.ഫാം (B.Pharm), എം.എസ്സി (M.Sc) കോഴ്സുകളിലേക്കാണ് പ്രവേശനം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങിയ പരമ്പരാഗത കോഴ്സുകൾക്ക് പുറമെ സെമികണ്ടക്റ്റർ ആൻഡ് നാനോ സയൻസ്, എൻവയോൺമെന്റൽ ആൻഡ് സസ്റ്റൈനബിലിറ്റി എഞ്ചിനീയറിംഗ് തുടങ്ങിയ ന്യൂ-ജെൻ കോഴ്സുകളും ലഭ്യമാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ:
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കും, ഓരോ വിഷയത്തിനും കുറഞ്ഞത് 60 ശതമാനം മാർക്കും നേടിയിരിക്കണം.
2025-ൽ പ്ലസ് ടു ജയിച്ചവർക്കും, 2026-ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ശ്രദ്ധിക്കുക: ബി.ഫാം, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് മാത്തമാറ്റിക്സിന് പകരം ബയോളജി ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും admissions.bits-pilani.ac.in അല്ലെങ്കിൽ www.bitspilani.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.