കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ് പ്രവേശനം ആരംഭിച്ചു : ഏപ്രിൽ 17 വരെ അപേക്ഷിക്കാം
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 17ന് വൈകീട്ട് 7വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സമയം.
അപേക്ഷകർക്ക് മാർച്ച് 31ന് 6വയസ്സ് തികഞ്ഞിരിക്കണം.
പ്രവേശന വിജ്ഞാപനവും രജിസ്ട്രേഷനുള്ള നിർദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
2മുതലുള്ള ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഏപ്രിൽ 3ന് രാവിലെ എട്ടുമുതൽ 12ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം.
അതത് കേന്ദ്രീയ വിദ്യാലയങ്ങളിലെ ക്ലാസുകളും ഒഴിവുള്ള സീറ്റും വെബ്സൈറ്റിലുണ്ട്.
വെബ്സൈറ്റ് : https://kvsonlineadmission.kvs.gov.in
പ്രവേശനത്തിനുള്ള സംവരണം സംബന്ധിച്ച വിവരങ്ങൾ https://kvsangathan.nic.inൽ ലഭ്യമാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇

