കേരള സർവകലാശാല: Degree, PG, B.Ed, M.Ed പുതിയ അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം!
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേരള സർവകലാശാലയിൽ വിവിധ ഡിഗ്രി, പി.ജി, ബി.എഡ്, എം.എഡ് കോഴ്സുകളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അവസാന തീയതികൾ അടുത്തു വരുന്നതിനാൽ താല്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ബി.എഡ് പ്രവേശനം 2025: സപ്ലിമെന്ററി അലോട്ട്മെന്റ്
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 24 ആണ്. കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ടയിലേക്കും ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 8281883053 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എം.എഡ് പ്രവേശനം 2025: അവസാന അവസരം
ഒന്നാം വർഷ എം.എഡ് പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 23 ആണ്. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിലെയും എം.എഡ് പ്രോഗ്രാമുകളിലേക്കാണ് ഈ അവസരം. അലോട്ട്മെന്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഷെഡ്യൂളും സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാകും: admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8281883052 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
