Uncategorized

ക്രിസ്മസ് പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ; സ്കൂൾ അവധിയിലും മാറ്റം!

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷയുടെയും അവധിയുടെയും തീയതികളിൽ മാറ്റം വരുത്തി. വിദ്യാർത്ഥികൾക്ക് 12 ദിവസത്തെ അവധി ലഭിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടുനൽകേണ്ടതുണ്ട്. ഇതിനാലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കാദമിക് കലണ്ടർ അനുസരിച്ചുള്ള തീയതികൾ മാറ്റാൻ തീരുമാനിച്ചത്.

പരീക്ഷാ തീയതിയും അവധിയും

 പുതിയ പരീക്ഷാ തീയതി: 
ക്രിസ്മസ് പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്തും.
 
ക്രിസ്മസ് അവധി: 
ഡിസംബർ 24 മുതൽ ജനുവരി 4 വരെയായിരിക്കും ക്രിസ്മസ് അവധി.

സ്കൂൾ തുറക്കുന്നത്: 
ജനുവരി 5-ന് സ്കൂളുകൾ വീണ്ടും തുറക്കും.

ഈ മാറ്റങ്ങൾ വഴി കുട്ടികൾക്ക് ആകെ 12 ദിവസത്തെ ക്രിസ്മസ് അവധി ലഭിക്കും.

പരീക്ഷാ നടത്തിപ്പിൽ മാറ്റം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി ഡിസംബർ 9, 13 തീയതികളിൽ സ്കൂളുകൾ വോട്ടെണ്ണലിനായി വിട്ടുനൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താൻ ആലോചിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസം നിലവാരം പരിഗണിച്ചും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കിയും, ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി പരീക്ഷ നടത്താൻ സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉