ALL INDIA JOBCAREERDEFENCE

പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് കേന്ദ്ര സേനകളിൽ സുവർണ്ണാവസരം! 25,487 കോൺസ്റ്റബിൾ ഒഴിവുകൾ; ഇന്നുതന്നെ അപേക്ഷിക്കൂ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


രാജ്യത്തെ ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ഏറ്റവും വലിയ തൊഴിൽ വിജ്ഞാപനങ്ങളിലൊന്ന് പുറത്തിറങ്ങി. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വഴി കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുള്ള (CAPFs) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാനുള്ള സുവർണ്ണാവസരമാണിത്.

ആകെ 25,487 ഒഴിവുകളാണുള്ളത്. ഇതിൽ 23,467 ഒഴിവുകൾ പുരുഷന്മാർക്കും 2,020 ഒഴിവുകൾ സ്ത്രീകൾക്കുമാണ്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ സേന തിരിച്ച് (Vacancy Details)

ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സിഐഎസ്എഫിലാണ് (CISF) – 14,595 ഒഴിവുകൾ.

  • CISF: 14,595

  • CRPF: 5,490

  • SSB: 1,764

  • അസം റൈഫിൾസ് (AR): 1,706

  • ITBP: 1,293

  • BSF: 616

  • SSF: 23

  • ആകെ: 25,487

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളമാണ് ലഭിക്കുക. പേ ലെവൽ-3 അനുസരിച്ച് പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്കെയിൽ. ഇതിനു പുറമെ മറ്റ് അലവൻസുകളും ലഭിക്കും.

യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് (Matriculation) വിജയിച്ചവർക്ക് അപേക്ഷിക്കാം. (2026 ജനുവരി 1-ന് മുൻപ് യോഗ്യത നേടിയിരിക്കണം).

  • പ്രായപരിധി: 18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (അതായത്, 02-01-2003 നും 01-01-2008 നും ഇടയിൽ ജനിച്ചവർ). SC/ST/OBC വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതിയും കേരളത്തിലെ കേന്ദ്രങ്ങളും

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), കായിക ക്ഷമതാ പരീക്ഷ (PET), ശാരീരിക അളവെടുപ്പ് (PST), വൈദ്യപരിശോധന, രേഖാ പരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 2026 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായാണ് പരീക്ഷ നടക്കുക.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ SSC യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

  • അപേക്ഷാ ഫീസ്: 100 രൂപ. (സ്ത്രീകൾ, എസ്സി/എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല).

  • അപേക്ഷ തുടങ്ങുന്ന തീയതി: 01-12-2025

  • അവസാന തീയതി: 31-12-2025


🔻 കരിയർ അപ്ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!
പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും ഉടൻ അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക! 👇🏻

🆑 WhatsApp Group

🆑 WhatsApp Channel

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉