പ്രഭാത ചിന്തകൾ
കഥയെഴുതാൻ വരാന്തയിൽ ഇരുന്നതാണ് എഴുത്തുകാരൻ. പെട്ടെന്ന് ആരോ ഒരാൾ തന്റെ പൂന്തോട്ടത്തിലേക്ക് നടന്നുവരുന്നത് കണ്ടു…..
പുൽത്തകിടിയും പൂക്കളും ചെടികളും ചവിട്ടിമെതിച്ച് അയാൾ നടന്നുനീങ്ങുന്നു….
എഴുത്തുകാരന് കോപം സഹിക്കാൻ കഴിഞ്ഞില്ല. ഓടിച്ചെന്ന് അയാളെ കഴുത്തിന് പിടിച്ചു വെളിയിൽ തള്ളി…..
വീണുപോയ ആൾ ചോദിച്ചു ‘‘ദയവായി എന്റെ വടി ഒന്ന് എടുത്തുതരാമോ? കണ്ണു കാണാൻ പറ്റാത്തതുകൊണ്ടാണ്.’’
അന്ധൻ വഴിതെറ്റി അറിയാതെ പൂന്തോട്ടത്തിൽ കയറിയതാണ്….
വിഷമം തോന്നിയ എഴുത്തുകാരൻ ഇങ്ങനെ കുറിച്ചു. ‘‘നിങ്ങളുടെ പൂന്തോട്ടം നശിപ്പിക്കുന്നവരോട് വിരോധമരുത്. ഒരുപക്ഷേ അവർ അന്ധരായിരിക്കാം….’’
സൽപേരിന്റെയും സൗഹൃദങ്ങളുടെയുമെല്ലാം പൂന്തോട്ടങ്ങൾ തീവ്രയത്നം കൊണ്ടുണ്ടായതാണ്. അതെല്ലാം ഒറ്റ നിമിഷംകൊണ്ടു നശിപ്പിച്ചിട്ടു കടന്നുകളയുന്നവരുണ്ട്. ക്ഷമിക്കണം, അവരോട്…
അവർ നിങ്ങളുടെ വിഷമം മനസ്സിലാക്കാനാകാത്തവിധം അന്ധരോ ബധിരരോ ആയിരിക്കും…
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
